പ്രശാന്ത് അപ്പൂൽ
മാപ്പ് തരു മഹാമതേ!!!!!!
പതിനായിരങ്ങൾ പങ്കെടുത്ത അയ്യപ്പ രക്ഷ സമിതിക്കാരുടെ പരിപാടി കണ്ട് ഇവരെയോക്കെ എങ്ങനെ നേരിടും എന്ന് ഫ്യൂസടിച്ച് പോയപ്പോളാണ്. സ്വതന്ത്ര ചിന്തകരുടെ അടിപൊളി പരിപാടിയിലെ പങ്കാളിത്തം കണ്ട് ആശ്വാസമായത്. ഞാനും(ഞങ്ങളും) നടത്തിയിട്ടുണ്ട് പരിപാടി ഇതോക്കെ കാണുമ്പോഴാണ് “അയ്യേ ദാരിദ്ര്യം” എന്ന് സ്വയം പറയേണ്ടി വരുന്നത്. ഈ തുലാവർഷത്തിലും ഇത്രയധികം ആളുകളെ വെച്ച് സ്വതന്ത്രചിന്തയുടെ ആറാട്ട് മഹോത്സവം നടത്താൻ സാധിക്കുക എന്നത് ചില്ലറ കാര്യമല്ല.
ആദ്യമായി പങ്കാളിത്തതെ കുറിച്ച് തന്നെ പറയട്ടെ. നാലും മുന്നും ഏഴുപേരിൽ നിന്ന് തലനരച്ച അമ്മാവന്മാരിൽ നിന്ന് , ആയിരക്കണക്കിന് പുതിയ യുവാക്കാളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. എതാണ്ട് 3000 പേർക്കിരിക്കാൻ കഴിയുന്ന സ്ഥിരം മേൽക്കുരയുള്ള നിശാഗന്ധി സ്റ്റേഡിയത്തിൽ 4500 പേരാണത്രേ പരിപാടി ഇരുന്ന് കണ്ടത് സീറ്റ് കിട്ടാതെ പുറത്തു നിന്നവർ കൂടി കൂട്ടിയാൽ ഇതെത്ര വരും എന്നറിയില്ല. നവനാസ്തികതയുടെ ”അയ്യരു’ കളി എന്നോക്കെ പറഞ്ഞാൽ ഇതാണ്. ആഗോള എസൻസില്ലാതെ വെറും ക്ലബിനോ കേരളത്തിലെ സ്വതന്ത്രചിന്താ പ്രസ്ഥാനത്തിനോ ഈ നേട്ടം സാദ്ധ്യമല്ല എന്നത് ഉറപ്പാണ്.
ശബ്ദ-പ്രകാശം എത്തവണത്തേയും പോലെ ഈത്തവണയും ഗംഭിരം. മിനികളിക്കുന്ന ലൈറ്റുകൾ പ്രഭാഷകരുടെ പുറകെ വരുന്ന പുകമഞ്ഞുകൾ സത്യത്തിൽ ഒരു സിനിമാറ്റിക് , റിക്കാർഡ് ഡാൻസ് വേദി പോലെ വർണാഭം. ഇത്തവണ സജിവൻ അന്തിക്കാട് ഇറക്കിയത് ഹോളിവുഡ് പ്രകാശ സംവിധായകനാണെന്ന് വ്യക്തം. ക്യമാറ വർക്കും പ്രശംസിക്കാതെ വയ്യ. ബിഗ് ബി ശോട്ട്, ബഹുബലി ശോട്ട്, ക്രെയിൻ , ട്രോളി(ട്രോളല്ല) ശോട്ട്, തുടങ്ങി ഡ്രോൺ വരെയുണ്ടായിരുന്നു. പ്രഭാഷകരുടെ ഒരറ്റ മുടിയനകം വരെ പിടിച്ചെടുക്കാ സാധിക്കുന്ന തരം
ക്യാമറ വിന്യാസം.
പരിപാടികളെ കുറിച്ചാണേ പിന്നെ പറയണ്ടാ, ടെഡ് ടോക്കുകൾ പോലെ ചെറിയ ചെറിയ ടൈമിൽ ഇത്ര ഗഹനമായ കാര്യങ്ങൾ അവതരിപ്പിക്കുന്നത് സമ്മതിക്കുക തന്നെ വേണം. 30 മിനിറ്റായത് കൊണ്ട് ആളുകൾക്ക് ഉറങ്ങാൻ പോലും സമ്മതിക്കാതെ പരിപാടി വന്നോണ്ടിരിക്കും.സി. വിശ്വനാഥനെ പോലുള്ളവർ പഠിക്കേണ്ട മാതൃക.
കുറച്ചു പരിപാടികളെ കണ്ടുള്ളു എങ്കിൽ കണ്ടതോക്കെ അടിപൊളി എടുത്തു പറയേണ്ടത് ജീൻ ഓൺ എന്ന പരിപാടിയാണ് പാനലിസ്റ്റുകൾ പൊളിച്ച്. മനുജയുടെ അഫ്റ്റർ ഡിങ്കൻ ബിഫോർ ചുണ്ടെലി സത്യത്തിൽ ഡിങ്കോയിസ്റ്റായ എനിക്ക് പോലും പുതിയ അറിവായിരുന്നു. ബഹിരാകാശത്തെ ഭാവിയെ കുറിച്ച് പറഞ്ഞ ആളുടെ കാര്യം പിന്നെ പറയാനില്ല, ആകെയുള്ളതിൽ 3 സ്ത്രീകളെ റിലിജിയസ് റേഡിയേശൻ തരണം ചെയ്ത് അവിടെ എത്തിയിരുന്നുള്ളു അതിൽ തന്നെ നല്ല പ്രഭാഷകയായ മനുജ എത്ര സമകാലീന പ്രസ്കതിയുള്ള വിഷയമാണ് സംസാരിച്ചത് എന്നത് ആശംസാവഹമാണ്. ഒരു അന്താരാഷ്ട്ര സെമിനാർ ഇങ്ങനെ സിംപിളായി മൊത്തം മലയാളത്തിൽ നടത്താൻ പറ്റി എന്നതാണ് മറ്റൊരു നേട്ടം. രവിസാറിൻ്റെ മോബ് ലിഞ്ചിങ്ങ് എൻ്റെ കണ്ണു തുറപ്പിച്ചു എത്ര വലിയ പിഢകനാണ് ഞാൻ എന്ന് തോന്നിപോയി. മാപ്പ് സാറേ മാപ്പ്
അവാർഡുകളുടെ പെരുമഴയായിരുന്നു ലിറ്റമസിൽ എല്ലാവർക്കും അവാർഡ് എന്ന സോഷ്യലിസ്റ്റ് സമീപനമാണ് അവിടെ കണ്ടത്. ചോദ്യം ചോദിച്ചവർക്ക് പോലും അവാർഡ് കൊടുക്കുന്ന ഒരു പരിപാടി ആദ്യമായാണ് കാണുന്നത്. പങ്കെടുത്ത എല്ലാവർക്കും എന്തേലും വീട്ടി കൊണ്ടുപോകാൻ കിട്ടി എന്നതാണ് ഒരു ഗുണം. സത്യത്തിൽ എറ്റവും നല്ല വിമർശകനുള്ള ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു സാരമില്ല അടുത്ത തവണ അത് മേടിച്ചെടുക്കും.
സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നാണ് തോന്നുന്നത് ഇത്രയും പരസ്യം കൊടുത്ത മറ്റൊരു സ്വതന്ത്രചിന്ത സെമിനാർ വെറെയുണ്ടാവില്ല തിരുവനന്തരപുരത്തെ ആഗോള എസൻസ് കാരെ ഇവിടെ സമ്മതിക്കുക തന്നെ വേണം, പോസ്റ്ററൊട്ടിക്കൽ മുതൽ പൊറോട്ടയടിക്കൽ വരെ അവർ ചെയ്തിട്ടുണ്ട്. എടുത്ത പറയേണ്ട ഒരു കാര്യമാണ് അനൌണസ്മെൻ്റെ ഇത്രയും അക്ഷരസ്ഫുടതയുംവ്യക്തവുമായ കർണാഭമായ ശബ്ദം ആരുടേതന്ന് ചോദ്യം അവസാനിച്ചത് ഗ്ലോബലിൻ്റെ സ്വന്തം കമലാലയം രാജനിലാണ് അടുത്ത് തന്നെ അദ്ദേഹം അലിയാർ മാഷ്ക്ക് ഒരു ഭീഷണിയാണ്. മാത്രമല്ല കേരളമൊട്ടുക്ക് വെച്ച ഫ്ലക്സുകൾ അവർ തന്നെ നീക്കം ചെയ്ത് പ്രളയത്തിലും പൊളിഞ്ഞ് പോയ വീടുകൾ പൊതിയാൻ കൊടുക്കും എന്നാണ് കേട്ടത്
അങ്ങനെ മികച്ച ഒരു ജീവകാരുണ്യ മാതൃക കൂടിസംഘാടകർ കാഴ്ചവെക്കുന്നു. സെൽഫ് എംപ്ലോയിഡല്ലാത്ത ഇവർ ഇതോക്കെ എങ്ങൻെ ചെയ്യുന്നു.
ഇനി കേരള സ്വതന്ത്രചിന്ത പ്രസ്ഥാനത്തെ ഈ ലെവലിലേക്ക് എത്തിക്കാൻ സഹായിച്ചാ ആ വ്യക്തിത്വത്തെ കുറിച്ചാണ് റിച്ചാർഡ് ചന്ദ്രൻ സാർ സോറി രവിചന്ദ്രൻ സാർ.പരിപാടിയുടെ ഒരോ പൊയൻ്റിൽ ഒരു RC ടച്ച് കാണാമായിരുന്നു. എന്നാൽ കൃത്യമായ ജനാധിപത്യം പാലിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻറെ ഇടപെടലുകൾ പരിപാടി അടിപൊളി ആക്കി. അദ്ദേഹത്തിൻ്റെ മനസ്സ് പോലെ നല്ല വെളുത്ത ശർട്ടിൽ അദ്ദേഹം ഒരു താരത്തെ പോലെ തിളങ്ങി. അദ്ദേഹം വന്നപ്പോൾ കാണികൾ RC, RC, RC എന്ന് വിളിച്ച് കൂവുന്നുണ്ടായിരുന്നു.
ഇത് പറയുന്നുണ്ടായിരുന്നു RC ആരാണെന്ന്.
സ്വതന്ത്രചിന്ത വളരും തോറും പിളരും പിളരും തോറും വളരും എന്നത് അന്വർത്ഥമാക്കുന്നത് അദ്ദേഹമാണ്. അത് പറയുമ്പോ അല്പം ചരിത്രം കൂടി പറയേണ്ടി വരും 2015 സ്വതന്ത്രലോകത്തിൽ സംഘാടകർ അദ്ദേഹത്തിന് ഒരു സ്ലോട്ട് കൊടുത്തിരുന്നില്ല. അവസാനം ജനപങ്കാളിത്തം കുറയുമോ എന്ന് പേടിച്ച് മീറ്റ് ദ ഓദർ എന്ന പരിപാടി വെച്ച് ആളുകളെ കൂട്ടി, തുടർന്ന സ്വതന്ത്രലോകം 2016ൽ എസൻസ് ഗ്രുപ്പായി പിളർത്തി അദ്ദേഹം നടത്തിയപ്പോൾ പങ്കാളിത്തം 400-500 ആയി വളർന്നു. തുടർന്ന എസൻഷ്യ ക്ലബായി പിളർന്നോണ് തന്നെ പങ്കാളിത്തം 1000 ആയി വളർന്നു ഇത്തവണ അദ്ദേഹം ഗ്ലോബലായി പിളർത്തി പങ്കാളിത്തം 4500 ആയി ഉയർന്നു. എസൻസ് ഇനിയും , വേഗം എസൻസ് സോളർ സിസ്റ്റം, മിൽക്കി വേ എല്ലാമായി പിളർന്ന് പിളർന്ന് ആളുകളുടെ എണ്ണം ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു.
അദ്ദേഹം പറഞ്ഞപോലെ ഈ നവനാസ്തികതയുടെ സുവിശേഷം ഇന്ത്യയിലേക്കും ലോകത്തിലേക്കും പിന്നെ മിൽക്കിവേയിലേക്കും എത്തിക്കാൻ രവിസാറിന് സാധിക്കട്ടെ. ജാഢതെണ്ടികളായ മിഡിയകൾ കവർ ചെയ്തില്ല എന്ന് രവിസാർ പറഞ്ഞു സാരമില്ല സാർ അവർ ഇന്നല്ലെങ്കിൽ നാളെ സാറിനെ അന്വേഷിച്ച് വരും. വിടി ബല്റാമിനെ വരെ പങ്കെടുപ്പിക്കാൻ സാധിച്ചു എന്നത് സജീവൻ അന്തിക്കാടിൻറെ നേട്ടമാണ്. സ്വതന്ത്രചിന്തകർ എന്നാൽ സിംഹവാലൻ കുരങ്ങന്മാരല്ല വെറും കുരങ്ങന്മാരാണ്(എണ്ണം കൊണ്ട്) എന്ന് തെളിഞ്ഞു എന്ന് കമലലായം രാജൻ പറയുന്നതാണ് ഇതിൻ്റെ ടേക്ക് ഹോം മെസേജ്
അടുത്ത തവണ കൊഴിക്കോട് ലിറ്റമസിന് പോകും,
അതിനു മുമ്പ് രവിസാറിന് കാണ്ട് സാഷ്ടാംഗം വീഴണം
നബി: കുരു പൊട്ടിയതാണ് , ചൊറിയാണ് എന്ന് പറയരുത് പ്ലീസ് സത്യമായിട്ടും മനം മാറിയാതാണ് ആശ്രയം തേടുന്നവനോട് അഹംഭാവം കാണിക്കരുതേ…………
വാൽകഷ്ണം:
ഇത്രയും വലിയ ഒരു അന്താരാഷ്ട്ര സെമിനാർ മലയാളത്തിൽ നടന്നിട്ടും മലയാളത്തിലെ മീഡിയകൾ കണ്ടില്ലെന്ന് നടിക്കുകയും ഒരു ലോക്കൽ എഡീഷൻ വാർത്ത പോലും കൊടുക്കാതിരിക്കുകയും ചെയ്തെങ്കിലും സാർ നേരിട്ട് ഇടപെട്ടിട്ടോ എന്തോ ഇന്നൊരു ഓൺലൈൻ പോർട്ടലിൽ വിശദമായ വർത്ത വരികയും ചെയ്തപ്പോൾ അക്കാര്യത്തിലും കൃതാർത്ഥനായി