Thursday, August 11, 2022

Latest Posts

മാലയിട്ടപ്പോഴേ അനുഗ്രഹം; ഉദ്ധിഷ്ടകാര്യത്തിന് അയ്യപ്പ സ്വാമിക്ക് ഉപകാരസ്മരണയുമായി രഹ്‌ന ഫാത്തിമ

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് അയ്യപ്പ ഭക്തരുടെ വേഷമണിഞ്ഞുള്ള ചിത്രമാണ് മോഡലായ രഹ്ന ഫാത്തിമ അപ് ലോഡ് ചെയ്തത്. തത്വമസി എന്ന അടിക്കുറിപ്പിലിട്ട ചിത്രത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളാണ് വിമർശകരോട് രഹ്ന പങ്കുവയ്ക്കുന്നത്. കൂടാതെ യുവതികളായ സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കരുതെന്ന് പറയുന്നവർക്ക് മറുപടിയും അവർ നൽകുന്നുണ്ട്.പാത്തുവിന്റെ ചിത്രം വിശ്വാസപൂർവ്വം ഷെയർ ചെയ്തവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹമുണ്ടായതായി കമന്റുകൾ വരുന്നുണ്ട്.

നാളിതുവരെ ഓരോ അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരിൽ സ്ത്രീകളെ അടക്കിവച്ചിരുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിനും സ്വാർത്ഥ താത്പര്യക്കാർക്കുമായിരുന്നു സ്ത്രീകളെ പേടി, അല്ലാതെ അയ്യപ്പനായിരുന്നില്ല. തനിക്കെതിരെ വന്ന കമന്റുകൾ സൂചിപ്പിക്കുന്നത് അതാണ്. കൂടാതെ അയ്യപ്പസ്വാമിയിൽ നിന്നും തനിക്ക് നല്ല നിമിത്തങ്ങളാണ് ഉണ്ടായതെന്നും എഴുതിയ എക്സാമിൽ കേരളത്തിൽ അഞ്ചാം റാങ്കോടെ ജോലിയിൽ എനിക്ക് ആഗ്രഹിച്ച പ്രമോഷൻ കിട്ടിയെന്നും ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ കുറിക്കുന്നു.

രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

#സ്വാമിശരണം
ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പൻ ഉണ്ട്

അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാർത്ഥ താത്പര്യക്കാർക്കും ആയിരുന്നു എന്നു ചരിത്രം പഠിച്ചതിൽ നിന്നും ഈ ദിവസങ്ങളിൽ എനിക്ക് fbയിൽ വന്ന കമന്റുകളിൽ വ്യക്തമായികാണുമല്ലോ.

അയ്യപ്പൻ പണിതുടങ്ങി മക്കളെ… അയ്യപ്പൻ മുത്താണ്

ദൃഷ്ടാന്തങ്ങൾ:
1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാൻ താത്പര്യപ്പെടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യവും ആയി ഫെയ്‌സ്ബുക്കിൽ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവർ അവരുടെ സംസ്കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേർത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തർക്കെതിരെയും പടച്ചോന്റെ സംരക്ഷകർക്കെതിരെയും സൈബർ സെൽ പരാതി സ്വീകരിച്ചു.

2) ശബരിമലയ്ക്ക് അയ്യനെ കാണാൻ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാൻ അയ്യപ്പസ്വാമി ന്യൂനമർദം ഉണ്ടാക്കുകയും കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3ജില്ലകളിൽ റെഡ് അലർട്ട് സർക്കാർ പ്രഖ്യാപിച്ചു)

3) ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി. ഇന്നാണ് റിസൾട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്‌സാമിൽ കേരളത്തിൽ അഞ്ചാം റാങ്ക്!

ശബരിമല സ്‌ത്രീ പ്രവേശനത്തെ സപ്പോർട്ട് ചെയ്‌തുകൊണ്ട്‌ ഒന്നു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങൾ അയ്യപ്പൻ കാണിച്ചുതന്നു.
ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ?

സ്വാമിയേ… ശരണമയ്യപ്പാ…

Online Advertisement Tariff for Newsgil media Phone: 6282485622

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.