ജലന്ധർ ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പിന്തുണയുമായി നിരണം ബിഷപ്പ് ഗീവർഗീസ് മാർ കുറിലോസ് രംഗത്ത്. രാഷ്ട്രീയത്തിലോ, സഭയിലോ എവിടെയാണെങ്കിലും ഇരകൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കന്യാസ്ത്രീകളെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് സ്വന്തം സഭയായ മിഷണറീസ് ഒഫ് ജീസസ് സഭ രംഗത്തുവന്ന സാഹചര്യത്തിലാണ് ക്രീസ്തീയ സഭയ്ക്കുള്ളിൽ നിന്ന് തന്നെ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി നിരണം ഭദ്രാസനാധിപൻ രംഗത്തെത്തിയത്.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളുടെ പിന്തുണയുണ്ടെന്ന് മിഷണറീസ് ഒഫ് ജീസസ് പുറത്തിറക്കിയ പ്രസ്;താവനയിൽ ആരോപിച്ചിരുന്നു. കന്യാസ്ത്രീ മഠത്തിലെ മദർ എന്ന നിലയിൽ ബിഷപ്പ് പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പോയിരുന്നത് സന്തോഷത്തോടെയാണ്. കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളിൽ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തിൽ പരാതി നൽകിയത്. ഇവർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചതിന്റെയും മറ്റ് കന്യാസ്ത്രീകൾ സമരം നടത്തുന്നതിന്റെയും പിന്നിൽ ബാഹ്യശക്തികളാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകൾ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളെല്ലെന്നും കോൺഗ്രിഗേഷന്റെ നിയമങ്ങളെ വെല്ലുവിളിച്ച് ഇവിടെ കഴിയുന്ന ഇവരെ പല തവണ താക്കീത് ചെയ്തതാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.
യുക്തിവാദി സംഘത്തിന്റെ പിന്തുണയോടെയാണ് കന്യാസ്ത്രീമാർ സമരത്തിനിറങ്ങിയിരിക്കുന്നത്. ഇത് അന്വേഷിക്കണം.വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും സമരത്തിന് പിന്തുണയുമായെത്തുന്ന രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ വഞ്ചിക്കപ്പെടരുതെന്നും മിഷനറീസ് ഓഫ് ജീസസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇത്തരത്തിൽ ഇരകളെ പിന്തുണക്കുന്നവരെയും ഇരയേയും അവഹേളിച്ചുകൊണ്ടാണ് പ്രസ്തുത തേവിടിച്ചി സഭ പ്രസ്താവന ഇറക്കിയിരുന്നത്.