Fri. Nov 20th, 2026

ആരാണോ സഞ്ജീവ് ഭട്ടിൻറെ എഴുത്തുകളുo tweet ക ളും കൊണ്ട് വിറളിപ്പിടിക്കുന്നത് അവർതന്നെയാണ് സഞ്ജീവ് ഭട്ടിനെ വിവാദ IPS ഓഫീസർ എന്നും വിളിക്കുന്നതെന്ന് എന്ന് അഭിഭാഷകയും ആക്ടിവിസ്റ്റും ആയ അഡ്വ.ജെസ്സിൻ ഐറിന.നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സംഭവിച്ച 2002 ലെ ഗുജറാത്ത് വംശഹത്യയിൽ ഭരണാധികാരികൾക്ക് പങ്കുണ്ട് എന്ന് സത്യവാങ്ങ് മൂലം കൊടുത്തിരുന്നു, അന്നു മുതൽ ഭരണാധികാരികളിൽ നിന്ന് സഞ്ജീവ് നേരിടേണ്ടി വന്ന വെല്ലുവിളി ചെറുതായിരുന്നില്ല IPS ഉദ്യോഗം നഷ്ടപ്പെടുത്തി, വരുമാന മാർഗ്ഗങ്ങൾ മുടക്കി, വീടിന്റെ ഒരു ഭാഗം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് എന്നാരോപിച്ച് പൊളിച്ച് നീക്കി, സുഹൃത്ത് കളും അഭ്യുദയകാംക്ഷി ക ളും ചേർന്ന് സാമ്പത്തി പ്രതിസന്ധി മറികടക്കാൻ ഫണ്ട് വരെ ശേഖരിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നിട്ടും പെയിഡ് ന്യൂസ് കൾ കൊണ്ട് മാധ്യമധർമ്മം നിറവേറ്റുന്നവർ അദ്ദേഹം ഒരു വിവാദ IPS ഓഫീസ് കാരനായി കാണുന്നതിൽ അതിശയമില്ലെന്ന് ജെസ്സിൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചുവടെ:

എന്ത് കൊണ്ട് സഞ്ജീവ് ഭട്ടിനെ മാധ്യമങ്ങളും ഭരണാധികാരികളും വിവാദ IPS ഓഫീസർ എന്ന് വിളിക്കുന്നു? ആരാണ് അദ്ദേഹത്തിന്റെ എഴുത്തുകളുo tweet ക ളും കൊണ്ട് വിറളിപ്പിടിക്കുന്നത്?

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സംഭവിച്ച 2002 ലെ ഗുജറാത്ത് വംശഹത്യയിൽ ഭരണാധികാരികൾക്ക് പങ്കുണ്ട് എന്ന് സത്യവാങ്ങ് മൂലം കൊടുത്തിരുന്നു, അന്നു മുതൽ ഭരണാധികാരികളിൽ നിന്ന് സഞ്ജീവ് നേരിടേണ്ടി വന്ന വെല്ലുവിളി ചെറുതായിരുന്നില്ല IPS ഉദ്യോഗം നഷ്ടപ്പെടുത്തി, വരുമാന മാർഗ്ഗങ്ങൾ മുടക്കി, വീടിന്റെ ഒരു ഭാഗം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് എന്നാരോപിച്ച് പൊളിച്ച് നീക്കി, സുഹൃത്ത് കളും അഭ്യുദയകാംക്ഷി ക ളും ചേർന്ന് സാമ്പത്തി പ്രതിസന്ധി മറികടക്കാൻ ഫണ്ട് വരെ ശേഖരിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ ജീവിതം.എന്നിട്ടും പെയിഡ് ന്യൂസ് കൾ കൊണ്ട് മാധ്യമധർമ്മം നിറവേറ്റുന്നവർ അദ്ദേഹം ഒരു വിവാദ IPS ഓഫീസ് കാരനായി കാണുന്നതിൽ അതിശയമില്ല.

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാകുന്ന ഭരണഘടനയുടെ 19(1)(a) അനുചേദം പ്രകാരം സംസാരിച്ചാൽ ഇവിടെ ഗൗരി ലങ്കേഷ് മാർ ഉണ്ടാകുമെന്നും അതല്ലെങ്കിൽ ജയിലായിരിക്കും ശിഷ്ടജീവിതമെന്നും ഭരണാധികാരികൾ സാമൂഹിക -മനുഷ്യാവകാശ പ്രവർത്തകരെയടക്കം ജയിലിലാക്കി നിരന്തരം ഓർമ്മ പ്പെടുത്തുമ്പോഴും ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് അവ നേരിടുന്ന സഞ്ജീവിന്റെ എഴുത്തുകൾ അധികാരികളെ വെറളി പിടിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നതിൽ സംശയമില്ല അതുകൊണ്ടാണ് 20 വർഷത്തിന് ശേഷം പെട്ടെന്ന് ഒരു സുപ്രഭാത്തിൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നതും ജയിലിലായതും.

ഏകാധിപതികൾക്ക് ഭയത്തിന്റെ വിത്ത് ജനങ്ങൾക്കിടയിൽ നിരന്തരം വിതക്കും എന്നാൽ സത്യം പറയുന്നവരെ അവർക്ക് ഭയമാണ് താനും. എല്ലാവിധ ആധുനിക ശാസ്ത്ര സംവിധാനങ്ങളും രാഷ്ട്ര സംവിധാനങ്ങളും ഉപയോഗിച്ച് ആവർത്തിച്ച് പറയുന്ന നുണകൾ ഭൂരിഭാഗം ജനങ്ങളും മാധ്യമങ്ങൾ, എന്തിന് ഇതര രാഷ്ട്രങ്ങൾ പോലും ഏറ്റെടുക്കും.

Dear Sanjeev! people like you give us courage to speaking out on the issues,Salute.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622