Sat. Nov 21st, 2026

പി.കെ.ശശി എം.എൽ.എയ്ക്കെതിരായി ലൈംഗികാരോപണ പരാതിയിൽ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയ കേസെടുക്കുകയായിരുന്നു. എം.എൽ.എയ്ക്കെതിരായി ലൈംഗികാരോപണ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നുമായിരുന്നു സംസ്ഥാന വനിതാ സ്വീകരച്ച നിവപാട് ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മിഷൻ രംഗത്തെത്തിയത്.

ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ നേരിട്ട് എത്തി പെൺകുട്ടിയുടെയും എം.എൽ.എയുടെയും മൊഴി രേഖപ്പെടുത്തും. ഡി.വൈ.എഫ്‌.ഐ ജില്ലാ നേതാവായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. സി.പി.എമ്മിന്റെ ജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള നേതാക്കൾക്കാണ് പരാതി നൽകിയിരിക്കുന്നത്. പി.കെ ശശിക്കെതിരായ പരാതിയിൽ പൊലീസ് കേസ് എടുക്കാത്തതിൽ വിവിധയിടങ്ങളിൽ നിന്നായി രൂക്ഷമായ വിമർശനം നേരിടുന്നതിന് ഇടയിലാണ് ദേശീയ വനിതാ കമ്മീഷൻ തീരുമാനം പുറത്ത് വരുന്നത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622