‘മൃതസഞ്ജീവനി’ എന്ന പ്രതലം പരന്ന സ്പൈറൽ ഷെയ്പ്പിലുള്ള ഏതോ സസ്യത്തിന്റെ കമ്പ് വെള്ളത്തിൽ ഒഴുക്കിനെതിരേ ‘ശരം വിട്ട പോലെ’ പായുന്ന വീഡിയോ കുറച്ചുനാളായി സോഷ്യൽമീഡിയയിൽ ചിലർ പ്രചരിപ്പിച്ചുവന്നിരുന്നു. ശാസ്ത്ര ലോകം ബൈജുരാജ് ഇത് പൊളിച്ചടുക്കുകയാണ്.

മാജിക്കുകാർ ഉപയോഗിക്കുന്ന തലമുടി നാരിഴ വലിപ്പമുള്ള ഒരു നൂലുണ്ട്. എളുപ്പം കണ്ണിൽപ്പെടില്ല ഇത്. “മൃത സഞ്ജീവനി” കമ്പിന്റെ ഒരറ്റത്ത് കെട്ടി വെള്ളത്തിലൂടെ ക്യാമറയുടെ ഫീൽഡിൽ ഇല്ലാത്ത ആരോ വലിക്കുന്നതാണ് ഇത്.
കമ്പിന്റെ പരന്ന സർഫസും സ്പൈറൽ ഷെയ്പ്പും മൂലം വെള്ളത്തിന്റെ റെസിസ്റ്റൻസിനെതിരേ നൂലിൽ കെട്ടി കമ്പ് വലിക്കുമ്പോൾ കമ്പ് കറങ്ങുന്നത് മാത്രമാണ് ശാസ്ത്രം. വെള്ളത്തിലെ കമ്പിന്റെ മുന്നോട്ടുള്ള “പാഞ്ഞുപോകൽ” തട്ടിപ്പാണ്. നമുക്ക് കാണാൻ പറ്റാത്ത നേർമ്മയുള്ള നൂല് കമ്പിന്റെ ഒരറ്റത്ത് കെട്ടി വലിക്കുന്നതുമൂലം മാത്രം. കപ്പിൽ നിന്ന് തഴേയ്ക്ക് വെള്ളമൊഴിക്കുമ്പോൾ കമ്പ് വെള്ളത്തിലൂടെ മുകളിലേക്ക് കറങ്ങി “കയറുന്നത്” കപ്പിന്റെ വക്കിൽ ഇതേ നൂൽ കെട്ടിയിട്ട് കപ്പ് ക്രമേണ ഉയർത്തുമ്പോൾ അതിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കമ്പ് മുകളിലേക്ക് ഉയരുന്നതാണ്. ഇതിൽ കറക്കം മാത്രം യാധാർത്ഥ്യം ബാക്കിയെല്ലാം ശുദ്ധ തട്ടിപ്പ്.
ബൈജുരാജിൻറെ ഫെയ്‌സ്‌ബുക്ക് വീഡിയോ കാണൂ
