Sun. Nov 22nd, 2026

പ്രവാസി സംഘടനയുടെ പരിപാടിക്കായി ജർമനിയിലേക്ക് തിരിച്ചത് കേരളത്തിൽ പ്രളയം രൂക്ഷമായപ്പോൾ അല്ലെന്ന വനംമന്ത്രി കെ.രാജുവിന്റെ വാദങ്ങൾ തെറ്റെന്ന് അദ്ദേഹത്തിന്റെ തന്നെ വെളിപ്പെടുത്തൽ. കനത്ത വെള്ളപ്പൊക്കത്തിൽ സ്വന്തം മണ്ഡലമുൾപ്പെടെ മുങ്ങിനിൽക്കുമ്പോൾ തന്നെയാണ് യാത്രയെന്ന് മന്ത്രി ജർമനിയിലെ പരിപാടിക്കിടെയാണ് താൻ അത്രയ്ക്ക് ത്യാഗം സഹിച്ചാണ് ജെർമ്മനിലയിലെത്തിയതെന്ന് പ്രവാസി സംഘടനക്കാരെ സുഖിപ്പിക്കാനായി അവിടെ വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. കോട്ടയത്തിന്റെ രക്ഷാപ്രവർത്തന ചുമതലയുണ്ടായിരുന്ന മന്ത്രി ഇതൊഴിവാക്കി വിദേശയാത്ര നടത്തിയത് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കോട്ടയത്തെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെയാണ് താൻ യാത്ര തിരിക്കാൻ തീരുമാനിച്ചതെന്ന് ജർമനിയിലെ പരിപാടിയിൽ മന്ത്രി പറയുന്നു. വിസയെല്ലാം നേരത്തെ വന്നെങ്കിലും വരുന്ന കാര്യത്തിൽ 15ആം തീയതി ഉച്ചയോടെയാണ് തീരുമാനമായത്. തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എം.പിയും കൂടി ഉണ്ടെന്ന് മനസിലായത്. അദ്ദേഹം കൂടി ഉണ്ടെന്നതിൽ എനിക്ക് സന്തോഷമായി. അപ്പോൾ എനിക്ക് പറയാം, ഞാൻ മാത്രമല്ല ജർമനിയിലേക്ക് തിരിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. കോട്ടയം മുങ്ങിയാലെന്ത് മന്ത്രിക്ക് ഒരു എം.പിയെക്കൂടി കൂട്ടുകിട്ടിയതിലാണ് ആശ്വാസം.

മന്ത്രി തന്റെ യാത്ര നിശ്ചയിച്ച ആഗസ്റ്റ് 15ആം തീയതിയിൽ കേരളത്തിന്റെ മിക്ക ഭാഗങ്ങളും പ്രളയജലത്തിൽ മുങ്ങിയിരുന്നു. സ്വന്തം മണ്ഡലമായ പുനലൂരിലെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കല്ലടയാർ അണക്കെട്ട് തുറന്നതോടെ പുനലൂരിലും കുളത്തൂപ്പുഴയിലുമെല്ലാം വെള്ളം കയറിയിരുന്നു. അന്ന് തന്നെ ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങി. ഇതിനെയെല്ലാം അവഗണിച്ചാണ് 16ന് പുലർച്ചെ മന്ത്രി ജർമനിയിലേക്ക് മുങ്ങിയത്.

പ്രളയം രൂക്ഷമാകുന്നതിന് മുമ്പാണ് താൻ ജർമനിയിലേക്ക് തിരിച്ചതെന്നും വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ നോക്കിയെങ്കിലും നടന്നില്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഈ വാദം പൊളിഞ്ഞതോടെ മന്ത്രി ജനങ്ങളെയും പാർട്ടിയെയും തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ശക്തമായി. മന്ത്രിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും മന്ത്രിസഭയിൽ നിന്നും മാറ്റിനിറുത്തണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയക്കെടുതിയിൽ പാമ്പുകടിയേറ്റവരുടെ ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കും

സംസ്ഥാനത്തെ ബാധിച്ച പ്രളയ ദുരന്തത്തിലും ഇപ്പോൾ നടക്കുന്ന ശുചീകരണത്തിനിടയിലും പാമ്പ് കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇത്തരക്കാരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ വനം വകുപ്പ് നൽകും. പ്രളയ ബാധിത മേഖലയിൽ വച്ച് പാമ്പ് കടിയേറ്റവർക്കും സർക്കാർ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്. ചികിത്സാ രേഖകൾ അടക്കം വനം വകുപ്പിന്റെ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വനം വകുപ്പിന്റെ കൺട്രോൾ റൂം നമ്പരായ 8547604222ൽ ബന്ധപ്പെടാവുന്നതാണ്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913