Mon. Nov 23rd, 2026

പ്രളയക്കെടുതിയിൽ കഴിയുമ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും സഹായം ഒഴുകുകയാണ്. അന്യ സംസ്ഥാനങ്ങളും കേരളത്തിന് കൈത്താങ്ങായി രംഗത്തുണ്ട്. സിനിമാരംഗത്തുള്ളവരും മികച്ച പിന്തുണയാണ് മലയാളത്തിന് നൽകുന്നത്.

കഴിഞ്ഞ ദിവസം ഓക്ലാൻഡിൽ നടന്ന സംഗീത നിശയിൽ ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതൽ ദേശം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടായ മുസ്തഫ മുസ്തഫ എന്ന ഗാനത്തിന്റെ വരികൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകർ വരവേറ്റത്.