Wed. Apr 17th, 2024

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി അന്തിമോപചാരമർപ്പിച്ചു. പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ, ഗവർണർ ബൻവാരി ലാൽ പുരോഹിത്, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവർ അനുഗമിച്ചു.

രാജാജി ഹാളിൽ എത്തിയ പ്രധാനമന്ത്രിയെ ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്. കലൈഞ്ജർക്ക് ഉപചാരം അർപ്പിച്ച ശേഷം മക്കളായ സ്റ്റാലിൻ, കനിമൊഴി, അഴഗിരി എന്നിവരെ മോദി ആശ്വസിപ്പിച്ചു. തുടർന്ന് ജനങ്ങളെ വണങ്ങിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

യു.പി.എ ചെയർപേഴ്സൺ സോണിയാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും വൈകാതെ ചെന്നൈയിലെത്തും.

അതിനിടെ കലൈഞ്ജർ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ തന്നെ ഡി.എം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മറീനയിൽ സംസ്കാരസ്ഥലം അനുവദിക്കുന്നതിനെ എതിർത്ത സർക്കാർ വാദങ്ങൾ കോടതി തള്ളി. സർക്കാരിന്റെ നയങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന വാദവും ആക്ടിംഗ്ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി പദത്തിലിരിക്കെ മരിച്ചവർക്കാണ് മറീനാ ബീച്ചിൽ സംസ്കാരത്തിന് സ്ഥലം നൽകുന്നതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കില്ലെന്നാണ് വിവരങ്ങൾ.


ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913