ഫ്രീതിങ്കേർസ് ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക കൂട്ടായ്മ ആഗസ്റ്റ് മാസം 11, 12 തിയതികളില്‍ എറണാകുളം ടൗൺ ഹാളിൽ വച്ച് നടക്കുന്നു. ശാസ്ത്രവും സാമൂഹിക വിഷയങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ഫ്രീതിങ്കേർസ് ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പൊതു പരിപാടികളുടെ പ്രഥമ ലക്ഷ്യം.വളരെ സജീവമായ ഓൺലൈൻ ചർച്ചകൾക്കും സംവാദങ്ങൾക്കും മതവിമർശനങ്ങൾക്കും ശാസ്ത്രവിദ്യാഭ്യാസലേഖനങ്ങൾക്കും മാനവികതാപ്രചരണങ്ങൾക്കുമെല്ലാം ഈ ഗ്രൂപ്പ് വേദിയായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രില്‍ മാസം നടത്തിയ FREETHINKERS MEET 2017, സയന്‍സ് മീറ്റ്, ഒക്ടോബർ 15നു എറണാകുളം ടൗൺഹാളില്‍ നടത്തിയ ഗൗരിലങ്കേഷ് അനുസ്മരണവും പ്രതിഷേധയോഗവും ഫാസിസ്റ്റ് വിരുദ്ധ സെമിനാറുകളും ഉൾക്കൊള്ളുന്ന ‘ #IamGauri – united against fascism’ എന്ന പ്രോഗ്രാം തുടങ്ങി ഗ്രൂപ്പ് നേതൃത്വം നല്കിയ ഒട്ടേറെ പരിപാടികള്‍ പൊതു ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
അംഗങ്ങള്‍ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ തുടരുമ്പോള്‍ തന്നെ യാതൊരു മത , രാഷ്ട്രീയ കക്ഷികളുടേയും പിന്തുണയില്ലാതെയാണ് എല്ലാ വര്‍ഷവും FT MEET നടത്തപ്പെടാറുള്ളത്. അതിനാല്‍ തന്നെ രാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ ഒരു കൂട്ടായ്മയാണ് ഇത്.
പ്രസ്തുത കൂട്ടായ്മയിൽ “കോടതി ഭരണഘടന ധാർമ്മികതയാണ് പിന്തുടരുന്നത്.” എന്ന വിഷയത്തിൽ സണ്ണി എം കപിക്കാട് സംസാരിക്കുന്നു. 377-ാം വകുപ്പ കുറ്റകരമല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമർശം ആണത്. ഇന്ത്യൻ ജനാധിപത്യം അടിസ്ഥാനമാക്കിയിരിക്കുന്ന ഈ ഭരണഘടന ധാർമ്മികതയെ പരിചയപ്പെടുത്തികയാണിവിടെ.
ഫിലോസഫിയിൽ ബിരിദാന്തര ബിരുദധാരിയായ സണ്ണി കപിക്കാട് അറിയപ്പെടുന്ന സാമൂഹിക ചിന്തകനും എഴുത്തുകാരനുമാണ്. 1984 മുതൽ ദളിത് ആദിവാസി മേഖലകളിലെ പ്രവർത്തനകളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും അംബേദ്കറുടെ ആശയങ്ങൾ മുൻനിർത്തി ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
