ബാലപീഡനകേസിലെ പ്രതി രജേഷ് പോള്‍ ഉള്‍പ്പെട്ട അമാനവ സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം വെളിപ്പെടുത്തി എസ്.എഫ്.ഐ നേതാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രജേഷ് പോളുള്പ്പെട്ട സംഘത്തില്‍ നിന്നും തന്റെ സുഹൃത്തും മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞാണ് എസ്.എഫ്.ഐ പെരുമ്പാവൂര്‍ ഏരിയ ജോയിന്റെ സെക്രട്ടറി അന്സിഫ് അബുവിന്റെ കുറിപ്പ്.‘ചില കാര്യങ്ങള്‍ തനിക്കുവേണ്ടി ലോകത്തോട് വിളിച്ചുപറയണം’ എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ എന്നു പറഞ്ഞാണ് അന്സിഫ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

അന്സിഫ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണ രൂപം വായിക്കാം:
‘എസ്എഫ്ഐ ക്ക് ആക്ടിവിസം പോരാ എന്ന് തോന്നിത്തുടങ്ങിയ കാലത്തു കുറച്ചു നാൾ ഞാൻ ഈ അമാനവ സംഘത്തോടൊപ്പം ഉണ്ടായിരുന്നു..’
രാജേഷ് പോളിനെ അറിയുമോ എന്ന് ചോദിച്ചു കുറച്ചു പേർക്ക് മെസേജ് അയച്ചപ്പോൾ അതിന് കിട്ടിയ മറുപടികളിൽ ഒന്നാണിത്.. പറഞ്ഞത് ഒരു പഴയ കൂട്ടുകാരി.. എന്തോ അപാകത തോന്നി സംസാരിച്ചു തുടങ്ങി…
‘ഇല്ല അൻസിഫ്, എനിക്കത് പറയാൻ താല്പര്യമില്ല.. ഒന്നാമത്, ഞാൻ അതിൽ നിന്ന് റിക്കവർ ആവുന്നതേയുള്ളൂ.. സന്തോഷത്തോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നതെയുള്ളു.. ആമി എഴുതിയത് പോലെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു…. ഒരു തവണ അതി തീവ്രമായി അതിനെ കുറിച്ചാലോചിച്ചതാണ്..’
ഉവ്വ, എനിക്ക് അതറിയാമായിരുന്നു, ഞാൻ എന്തൊക്കെയോ പറഞ്ഞു തിരുത്തിയിരുന്നു, ആവേശം കൊടുത്തിരുന്നു അന്ന്.
നീ ആ ഭീതിജനകമായ ദിനങ്ങളെ കുറിച്ചെഴുതിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എന്നവളോട് പറഞ്ഞു..
‘വേണ്ട, അൻസിഫ്.. അവന്മാരെയൊന്നും പേടിച്ചിട്ടല്ല.. പക്ഷെ ഞാനിപ്പോൾ ജീവിക്കുന്നത് അങ്ങനെ ഒരു സ്ഫിയറിൽ അല്ല.. ചുറ്റും സാധാരണ മനുഷ്യരാണ്.. ചിലപ്പോൾ ഇവരുടെ ആക്ടിവിസമൊന്നും ഒരു തരിമ്പു പോലും മനസ്സിലാവാത്ത മനുഷ്യർ.. അവർക്കിടയിൽ ഞാൻ ഹാപ്പി ആണ്.. എന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ചിലപ്പോൾ അവർക്ക് ഉൾകൊള്ളാൻ ആവില്ല.. ചിലപ്പോൾ ഞാൻ തോറ്റു പോയ സ്ത്രീയാണെന്നു നീ കരുതുമായിരിക്കും.. ബട്ട് സ്റ്റിൽ..’
‘പക്ഷെ, അൻസിഫ് നീ എനിക്ക് വേണ്ടി ലോകത്തോട് ചില കാര്യങ്ങൾ പറയണം..
ഇനിയും എസ്എഫ്ഐക്ക് ആക്റ്റിവിസം പോരാ എന്നും, കുടുംബത്തോളം വലിയ അധികാര ഘടന വേറെയില്ലെന്നും തെറ്റിദ്ധരിപ്പിച്ചു ഇവർ പെൺകുട്ടികളെ ചൂഷണം ചെയ്യാൻ ഇടയുണ്ടാവരുത്.. .’
സ്നേഹം കൊണ്ട് ഫാഷിസത്തെ കീഴ്പ്പെടുത്താൻ ഇവർ നടത്തിയ ഒരു പരിപാടിയിൽ ആണ് ഞാൻ ആദ്യമായി പങ്കെടുക്കുന്നത്, ആദ്യമേ പറഞ്ഞല്ലോ, എസ്എഫ്ഐ ക്ക് ആക്ടിവിസം പോരാ എന്നെനിക്ക് തോന്നി തുടങ്ങിയ കാലമാണ്.. ഞാൻ പരിപാടി കഴിഞ്ഞു ഇറങ്ങാൻ നേരം, ഒരാൾ (അന്നും ഇന്നും അയാളെ എനിക്ക് അറിയില്ല) മദ്യപിക്കുമോ എന്നെന്നോട് ചോദിച്ചു.. ഞാൻ, ഇല്ല എന്നു മറുപടി പറയുന്നതും, എങ്കിൽ കാണാം എന്ന് പറഞ്ഞു അയാൾ എന്നെ കെട്ടിപ്പിടിക്കുന്നതും ഒരുമിച്ചായിരുന്നു…
അൻസിഫ്, നിനക്കത് മനസ്സിലാവുമോ എന്നെനിക്കറിയില്ല.. ഒരു മൊറാലിറ്റി ഇഷ്യൂ അല്ല ഇതെന്ന് നീ മനസ്സിലാക്കണം.. എനിക്കെന്തോ അതിൽ വലിയ അസ്വസ്ഥത തോന്നി.. ആശങ്ക തോന്നി.. പക്ഷെ ആ ആശങ്കയെ മറികടക്കാൻ വളരെ പെട്ടെന്ന് അവരിൽ ചിലർക്ക് കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്’

ഇതേ കാര്യം മറ്റൊരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്..
ശരീരം സ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞു പഠിപ്പിക്കുന്നതിന് മുൻപുള്ള ഒരു റിഹേഴ്സൽ ആണത്.. ചിലരൊക്കെ എന്നെ കെട്ടിപ്പിടുക്കുമ്പോൾ, അതിൽ ജനാധിപത്യ വിരുദ്ധമായി, ഒരു സ്ത്രീയെന്ന നിലയിൽ എന്നെ അസ്വസ്ഥമാക്കുന്ന എന്തൊക്കെയോ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.. എനിക്ക് വല്ലാതെ പൊള്ളുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.. ഞാൻ അവരിൽ ചിലരോട് അതേ കുറിച്ച് ചോദിച്ചപ്പോൾ അത്, ഇത്രകാലം എസ്എഫ്ഐ ആയിരുന്നതിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞു അവർ ചിരിക്കുമായിരുന്നു..
‘നോക്കൂ, നമ്മളുടെ ബോഡിയെ കുറിച്ച് ഇത്ര കൺസേൺ എന്തിനാണ്.. ഫ്രീ ആവൂ.. അതിനെ ഒരു വിശുദ്ധ സംഗതി ആയി കാണേണ്ടതില്ല.. നമ്മളുടെ ബോഡി കൊണ്ട് ഒരാൾക്ക് വേണ്ട ആനന്ദം കിട്ടുമെങ്കിൽ അത് നല്ലതല്ലേ..’ ഇങ്ങനെയൊക്കെയാണ് അവർ പറയുമായിരുന്നത്..
‘ജൻഡറിനെ അല്ലാതെങ്ങനെയാണ് ബ്രേക് ചെയ്യുക, ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു കിടന്നാൽ എന്താണ് കുഴപ്പം’.. ഒരു ദിവസം ഞാൻ അതിൽ ഒരുത്തന്റെ കൂടെ കിടന്നിട്ടുണ്ട്… ചൂഷണത്തിന്റെ ഇത്രമേൽ ഭീതി ജനകമായ ഒരു ദിനം ഞാൻ അനുഭവിച്ചിട്ടില്ല.. ..
എണീറ്റ് പോവാമായിരുന്നില്ലേ, എന്ന് നിനക്ക് ചോദിക്കാം.. പക്ഷെ അതത്ര എളുപ്പമല്ല അൻസിഫ്..
പിറ്റേന്ന് ഞാൻ അവനെ വഴക്ക് പറയുമ്പോൾ ആമിക്ക് ഉണ്ടായ അതേ അനുഭവം.. ‘മാപ്പ് തരണം, ഇത്ര സ്വാതന്ത്ര്യം നിന്റെയടുത്തെടുക്കാൻ പാടില്ലായിരുന്നു, ഞാൻ നീയും ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ആണെന്ന് ഓർത്തു പോയി.. ആത്മബന്ധത്തിന്റെ ഒരു എക്സ്ട്രീമിൽ നമ്മൾ ഒരേ ശരീരമാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി’
ഇമ്മാതിരി ഊള ഡയലോഗ് ആണ്..
അതും കഴിഞ്ഞു പിന്നെയും വഴക്കു പറഞ്ഞാൽ ആമി പറഞ്ഞതിന് സമാനമായ കഥകൾ ആണ്..
‘എന്റെ ഭാര്യ/പ്രണയിനി.. അവൾ ശരിയല്ല.. ഇത്ര കാലം പ്രണയിച്ചിട്ടും/ ഒരുമിച്ചു ജീവിച്ചിട്ടും അവൾക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.. മടുത്തു ഈ ജീവിതം’
വേറൊരു മൈരൻ കാമുകി മരിച്ചു പോയ കഥ വരെ പറഞ്ഞിട്ടുണ്ട്..
വീടിനോളം വലിയ അധികാര ഘടനയില്ലെന്നൊക്കെ പറഞ്ഞു ഈ പെൺകുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന പലരും വീട്ടിനുള്ളിൽ സേഫ് ആണെന്ന്, ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും.. വീട് ബ്രേക് ചെയ്യണം എന്നൊക്കെ വെറുതെ വന്നിരുന്നു തട്ടാൻ എളുപ്പമാണ്..
പറയുന്നത് സ്ത്രീ വിരുദ്ധമാണോ എന്നറിയില്ല, പക്ഷെ ഈ കഥകളിൽ വീണു പോവുന്ന ചില കുട്ടികൾ ഉണ്ട്.. എത്രയോ പേരെ ഇവരുടെ സാങ്കേതങ്ങളിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്.. മെന്റൽ ട്രോമായിൽ ആയി പോയ പെൺകുട്ടികൾ വരെ….
എനിക്ക് തോന്നുന്നത്, രാജേഷിനെ പോലുള്ള ഫ്രോഡുകളാൽ നിയന്ത്രിക്കപ്പെടുന്ന ഒരാൾക്കൂട്ടം മാത്രമാണത്… ഒരു സംഘടനാ സ്വഭാവവും ഇല്ല.. തിരുത്താനും തിരുത്തപ്പെടാനും, വിമർശിക്കാനും, സ്വയം വിമർശനം നടത്താനും ഘടകങ്ങൾ ഇല്ല.. ആക്ടിസത്തിനല്ല, ആനന്ദത്തിനു ഒരു ആൾക്കൂട്ടം, അത്രേയുള്ളൂ..
ഒരാളെപ്പോലും വെറുതെ വിടരുത് എന്നാണ് അൻസിഫ് എനിക്ക് പറയാൻ ഉള്ളത്.. ഒരാളെ പോലും..
(ഞാൻ അല്ല, അവളാണ് എഴുതുന്നത്)
https://newsgil.in/en/2018/08/03/online-cunsultency-advt/