പള്ളീലച്ചൻ അച്ഛനായി; ഫാദർ റോബിൻ വിശുദ്ധനായി; കർത്താവ് അത്ഭുതം പ്രവർത്തിച്ചു; പെൺകുട്ടി മൊഴി മാറ്റി;സഭയുടെ കളികൾ ബഹുത് അച്ചാ…!
റോയി മാത്യു
സീറോ മലബാർ കത്തോലിക്ക സഭയിലെ വൈദികനും ദീപിക പത്രത്തിന്റെ മുൻ എംഡിയുമായിരുന്ന ഫാദർ റോബിൻ വടക്കും ചേരി പ്രതിയായ കൊട്ടിയൂർ പീഡന കേസിൽ പെൺകുട്ടി മൊഴി മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് കേസ്. റോബിൻ കണ്ണൂരിലെ കൊട്ടിയൂർ – നീണ്ടു നോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നിട് പെൺകുട്ടി പ്രസവിച്ചു.
ഓഗസ്റ്റ് ഒന്ന് ബുധനാഴ്ച തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) മുമ്പാകെ നടന്ന വിചാരണ വേളയിലാണ് പെൺകുട്ടി മൊഴി മാറ്റിയത്. പീഡനത്തിനിരയാവുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി. ഉദയസമ്മതപ്രകാരമായിരുന്നു ബന്ധമെന്നും പെൺകുട്ടി പറഞ്ഞു.
തന്റെ ജന്മ തീയതിയും പെൺകുട്ടി കോടതിയിൽ മാറ്റി പറഞ്ഞിട്ടുണ്ട്. പ്രതിയായ ഫാദർ റോബിൻ തന്നെയും കുഞ്ഞിനേയും സംരക്ഷിച്ചാൽ മതിയെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു . ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാര മായിരുന്നുവെന്നും മൊഴി നൽകിട്ടിയിട്ടുണ്ട്. അതേസമയം തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന് തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. ഫാദര്‍ റോബിനെ ശിക്ഷിക്കേണ്ടതില്ലെന്നും പകരം തനിക്കും കുഞ്ഞിനും ജീവനാംശം നല്കാന് നടപടിയെടുക്കണമെന്നും പെണ്‍കുട്ടി തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ നല്കിയ മൊഴിയില്‍ പറയുന്നു.
പോക്സോ വകുപ്പുകള്‍ ചുമത്തപ്പെട്ട കൊട്ടിയൂര്‍ കേസില്‍ ഇരയായ പെണ്‍കുട്ടി നല്കിയ ഈ മൊഴി വളരെ നിര്‍ണായകമാണ്. പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയിട്ടില്ല.
പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി കോടതിയില്‍ പൊളിക്കാന്‍ വേണ്ട രേഖകളും ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്.
സർട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കിൽ വയസ്സ് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സമ്മതമല്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച പെൺകുട്ടിയുടെ പിതാവ്, മാതാവ് എന്നിവരെ വിസ്തരിക്കും. കേസിൽ 54 സാക്ഷികളാണുള്ളത്.
പെൺകുട്ടി ഇപ്പോൾ മൊഴി മാറ്റി പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാണ് കണക്കിലെടുക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിലും മൊഴി നൽകിയിരുന്നു.
കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാനഡയിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി പൊലീസ് പിടിയിലായത്. സഭ ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്താ ന്നുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്.
* * * – എങ്ങാനും ഈ കേസിൽ നിന്ന് ഫാദർ റോബിൻ രക്ഷപ്പെട്ടാൽ സഭ അന്നു തന്നെ ഇയാളെ സഹനദാസൻ, പീഡിത മശിഹ, ഉത്തമ പീഡന പിതാവ്, ഇത്യാദി പദവികളിലേക്ക് ഉയർത്തും. കുപ്രസിദ്ധമായ റാന്നി- മാടത്തരുവി മറിയക്കുട്ടി കൊലക്കേസിലെ പ്രതി ഫാദർ ബനഡിക്റ്റ് ഓണം കുളം ” സഹനദാസൻ ” എന്നാണിപ്പോൾ അറിയപ്പെടുന്നത്. കൊലയാളിയെ സഹനദാസൻ എന്നൊക്കെ പദവി ചാർത്തി കൊടുക്കാൻ ഉളുപ്പില്ലാത്ത കൂട്ടരാണോ ഈ സഭാ നേതൃത്വം ?

നല്ല ബെസ്റ്റ് സഭ
അടുത്ത ജന്മമെങ്കിലും പാതിരിയോ ബിഷപ്പോ ആയി ജനിച്ച് ഇങ്ങനെ പണിയൊക്കെ നടത്തി “പണിദാസനായി ” ജീവിക്കാൻ വല്ലാത്ത പുതി. കുറഞ്ഞ പക്ഷം ഒരു ജലന്തർ പ്രാഞ്ചിയെങ്കിലും ആകണം –
എത്ര കാശ് മൊടക്കിയാലും വേണ്ടില്ല എനിക്കൊരു കർദിനാളോ , ബിഷപ്പോ ആകണം – എന്നിട്ടിങ്ങനെ പണി ദാസനായി വെലസണം – മോഹങ്ങൾ നടന്നാൽ ഭാഗ്യം – വട്ടായി, കുട്ടായി, തങ്കു, പങ്കു, മുല്ലക്കര, താറാവ് തിരുമേനി, തുടങ്ങിയ അത്ഭുത ഫ്രാഡുകളെ കൊണ്ട് പ്രാർത്ഥിപ്പിച്ച് നോക്കാം.