Fri. Nov 20th, 2026

സംഘപരിവാർ ഹിന്ദുത്വ വാദികൾ മീശ നോവലിൻറെ പേരും പറഞ്ഞുകൊണ്ട് കഥാകൃത്ത് എസ്. ഹരീഷിന് നേരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി സുരേഷ് ബാബുവിനെയാണ് പൊലീസ് ഇന്ന് വെെകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്. മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലായിരുന്നു ഭീഷണി.

സംഘപരിവാർ സംഘടനകളുടെ സൈബർ ആക്രമണങ്ങൾക്കും ഭീഷണിക്കും പിന്നാലെ തന്റെ നോവൽ എസ്.ഹരീഷ് നേരത്തെ പിൻവലിച്ചിരുന്നു. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവലാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരീഷ് പിൻവലിച്ചത്. ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളെ തുടർന്നാണു തീരുമാനമെന്നായിരുന്നു എസ്.ഹരീഷ് പ്രതികരിച്ചത്. നോവലിൽ സ്ത്രീകളുടെ ക്ഷേത്ര സന്ദർശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായത്.നോവൽ ഉടൻ പുസ്തകരൂപത്തിൽ പുറത്തിറക്കുമെന്ന് ഇന്നലെ ഹരീഷ് അറിയിച്ചിരുന്നു.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913