Sat. Nov 21st, 2026

എല്ലാ മത തീവ്രവാദികൾക്കും എതിരെ തന്റെ നിലപാട് കൃത്യമായി വ്യക്തമാകുന്ന സ്വതന്ത്ര ചിന്തകനും ആക്ടിവിസ്റ്റുമായ ഓച്ചിറ സ്വദേശിയായ ഇ.ഷാനവാസ് ഖാനും കുടുംബത്തിനും സംഘപരിവാർ വധഭീഷണി. എസ് ഹരീഷിൻറെ ‘മീശ’ നോവൽ വിവാദമായതിനെത്തുടർന്ന് ഷാനവാസ് ഇട്ട ഒരു പോസ്റ്റിൻറെ പേരിലാണ് കൊലവിളി. പോസ്റ്റിൽ അസഭ്യവർഷവും ഭീഷണിയും തുടർന്നവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ ഷാനവാസ് പോലീസിൽ പരാതിനൽകിയിരിക്കുകയാണ്.

പ്രസിദ്ധീകരിക്കാൻ കൊള്ളാത്ത തരത്തിലുള്ള അസഭ്യ കമന്റുകളാണ് ഷാനവാസിൻറെയും യും കുടുംബത്തിൻറെയും അവരുടെ രണ്ട് ചെറിയ കുട്ടികളുടെയും ഫോട്ടോ സഹിതം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇടതുപക്ഷ സഹയാത്രികനായ ഷാനവാസ് മുൻ എസ് എഫ് ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗംവും 2003 ൽ കായംകുളം എംസ്എം കോളേജ് യൂണിയൻ ചെയർമാനും ആയിരുന്നു. ഇപ്പോൾ സജീവ രാഷ്ട്രീയ പ്രവർത്തനം ഇല്ലെങ്കിലും കൃത്യമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയും യുക്തിവാദിയും മിശ്രവിവാഹിതനുമാണ്.

എല്ലാ മതങ്ങളെയും ഒരേപോലെ വിമർശിച് അഭിപ്രായം കൃത്യമായി പറയുന്ന ഷാനവാസിനെ മത തീവ്രവാദി ആയി ചിത്രീകരിച്ചു കൊണ്ടാണ് ആക്രമണം തുടരുന്നത്. മുസ്ലിം മതവിഭാഗത്തിനെതിരെയുള്ള പോസ്റ്റുകളിൽ അവരുടെയും തെറിവിളികൾ കാണാം. ഇപ്പോൾ ഇവരെല്ലാം യോജിച്ച് മതേതര മുന്നണിയുണ്ടാക്കി ഫെയ്ക്ക് അകൗണ്ടുകളിലൂടെ സൈബർ അറ്റാക്ക് നടത്തുന്നതിനിടയിലാണ്. വധഭീഷണിയും ഉണ്ടായിരിക്കുന്നത്.ഇത് സംബന്ധിച്ച് ഓച്ചിറ പോലീസിലും സൈബർ സെല്ലിലും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.