ശിവഗിരി മഠത്തിന് കീഴിലുള്ള തൃശൂർ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്‍മ്മവ്രതന്‍ എന്ന താമരാക്ഷന്‍(51) നെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ വാസ്തവമാണെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൽ നിന്നും പുറത്താക്കുമെന്നും ശ്രീനാരാണ ധർമ്മംസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ന്യൂസ്ഗിൽ ലേഖകനോട് പറഞ്ഞു. മാധ്യമ വാർത്തകളിൽ നിന്നുമാണ് വർക്കല മഠത്തിൽ കാര്യങ്ങൾ അറിഞ്ഞത്. പോലീസ് ആശ്രമത്തിലെത്തിയപ്പോഴേക്കും ധര്‍മ്മവൃതന്‍ മുങ്ങുകയായിരുന്നു.
ശിവഗിരി മഠത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും അപമാനമുണ്ടാക്കിയ പ്രതിക്കെതിരെയുള്ള കേസ് അന്വേഷണവുമായി മഠം പൂർണ്ണമായി സഹകരിക്കുമെന്നും കുറ്റക്കാരനാണെങ്കിൽ പ്രതിയെ സംരക്ഷിക്കാനുള്ള യാതൊരു സഹായവും ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെരുവന്താനം സ്വദേശി താമരാക്ഷനാണ് ശിവഗിരി മഠത്തിലെത്തി സന്യാസം സ്വീകരിച്ച് സ്വാമി ശ്രീനാരായണ ധര്മ്മവൃതനായി മാറിയത്. ഇയാൾ ഒരു ഡയബറ്റിക് പേഷ്യൻറ് ആണെന്നാണ് മഠത്തിൽനിന്നും അറിഞ്ഞത്.

ആളൂര്‍ പോലിസ് പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതി ഒളിവിലാണ്. മഠത്തിലെ അന്തേവാസികളായ 13, 14, 15 വയസ്സ് വീതം പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസം അവസാനം മുതല്‍ ഇയാള്‍ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയെന്നാണ് പരാതി. ഇയാളെ പിടികൂടാനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ് ഐ വി വി വിമല്‍ അറിയിച്ചു.