Fri. Nov 20th, 2026

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കമല്‍ ഹാസന്‍റെ മകളും നടിയുമായ ശ്രുതി ഹാസൻ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല.എന്നാല്‍ സിനിമാമേഖലയിലെ പീഡനങ്ങളെപ്പറ്റി താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ശ്രുതി പറഞ്ഞു.

കമല്‍ ഹാസന്‍റെ മകള്‍ എന്നതിന് അപ്പുറം കോളിവുഡിലും ബോളിവുഡിലും ടോളിവുഡിലും നായികയായും ഗായികയായും നിലയുറപ്പിച്ചിരിക്കുന്നു ശ്രുതി ഹാസൻ. പത്ത് വര്‍ഷം സിനിമകളില്‍ അഭിനയിച്ച തനിക്കിപ്പോള്‍ 10 വര്‍ഷത്തിനിപ്പുറം വേണ്ടത് തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് ശ്രുതി പറയുന്നു.

ഞാൻ ഈ സിനിമാ മേഖലയിലൂടെ വളർന്നുവന്നയാളാണ്. കമലിന്‍റെ മകളായതുകൊണ്ട് മാത്രമല്ല എനിക്ക് സ്നേഹവും ബഹുമാനവും ലഭിച്ചതെന്ന് കരുതുന്നു. ഞാൻ നല്ല ആളുകളേയും അത്ര നല്ലതല്ലാത്ത ആളുകളേയും കണ്ടിരിക്കുന്നു. എല്ലാ മേഖലയിലും ഉണ്ട് ഇത്തരക്കാരെന്നാണ് ശ്രുതിയുടെ അഭിപ്രായം.രാഷ്ട്രീയത്തിൽ അച്ഛൻ കമൽഹാസൻ തിളങ്ങുമെന്നും കമൽ മികച്ച നേതാവാണെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.