Sun. Nov 22nd, 2026

11  പേര് കൂട്ട ആത്മഹത്യ ചെയ്ത ബുരാരി കുടുംബത്തിലെ വളർത്തുനായ ടോമി നോയിഡയിലെ അനിമൽ ഷെൽട്ടറിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മരിച്ചു.ഡൽഹിയിലെ ബുരാരിയിൽ ജൂലൈ 1 ആണ് 11 കുടുബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.പോലീസിന്റെ പ്രാഥമിക നിഗമനം സാത്താൻ സേവയാണ് മരണത്തിനു പിന്നിൽ എന്നായിരുന്നു. ആ കുടുംബത്തിൽ ആകെ അവശേഷിച്ചത് ടോമി എന്ന വളർത്തുനായ മാത്രമായിരുന്നു.

ടെറസിൽ ചങ്ങലക്കിട്ടിരുന്ന നായയെ വായകെട്ടിയ നിലയിൽ പോലീസ് കണ്ടെത്തി. പനി ബാധിച്ചു അവശനായ ടോമിയെ നോയിഡയിലെ അനിമൽ ഷെൽറ്ററിലേക്കു പിന്നീട് മാറ്റുകയും ചെയ്തു,.നോയിഡയിലെ അനിമൽ ആക്ടിവിസ്റ്റ് സഞ്ജയ് മോഹപത്ര 6 വയസുകാരനായ ഇന്ത്യൻ പിറ്റ്‌ ബുൾ ഇനത്തിൽ പെട്ട ടോമിയെ അഡോപ്റ്റ്‌ ചെയ്തു.

വളരെ വിഷാദത്തിലായിരുന്നു ടോമി . ഒന്ന് രണ്ടു ദിവസം ഭക്ഷണം നിരസിച്ച ടോമി കുറച്ചു ദിവസങ്ങൾക്കകം ഭക്ഷണം കഴിച്ചു തുടങ്ങുകയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തതായി സഞ്ജയ് പറഞ്ഞു

എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ ടോമിക്ക് ഹൃദയഘാതമുണ്ടാകുകയും തുടർന്ന് വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .35 കിലൊ  തൂക്കമുണ്ടായിരുന്ന നായക്ക് വേറെ ആരോഗൃ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു .ജൂലൈ 2 നും ജൂലൈ 10 നും നടത്തിയ ബ്ലഡ് ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരുന്നു. പനി മൂലം ബ്ലഡ് കൗണ്ടിൽ ചെറിയ കുറവ് ഉണ്ടായിരുന്നു എന്നും പുതിയ താമസസ്ഥലത്തേക്കുള്ള മാറ്റമാണ് ഹൃദയാഘാതത്തിനിടയാക്കിയതെന്നും ഡോക്ടർ പറഞ്ഞു

ബുരാരിയിലെ കൂട്ട ആത്മഹത്യ തങ്ങളുടെ ആത്മാക്കളെ സ്വാതന്ത്രമാക്കാൻ എന്ന് ഡയറി കുറിപ്പ്

ബുരാരി കുടുംബത്തിൽ നിന്നും കണ്ടെത്തിയ ഡയറി കുറിപ്പുകളിൽ ശരീരത്തിൽ നിന്നും ആത്മാവിനെ സ്വതന്ത്രമാക്കാൻ പോകുന്നു എന്ന് എഴുതിയിരുന്നു . ഇത് സാത്താൻ സേവയുമായി ബന്ധപ്പെട്ടിരിന്നുന്നതായി പോലീസ് അറിയിച്ചു .

അമിത ഭാരവും വിഷാദവും പുതിയ ഷെൽറ്ററിലേക്ക്ക്കുള്ള മാറ്റവും ആണ് ടോമിയുടെ മരണ കാരണം എന്ന് പറയുമ്പോഴും 11 പേരുടെ മരണത്തിന്റെ നിഗൂഢതയിലേക്കു വിരൽ ചൂണ്ടുന്ന തെളിവുകൾലഭിക്കുമെന്ന പ്രതീക്ഷയിൽ വളർത്തുനായ ടോമിയുടെ മൃതദേഹം പോസ്റ്മോർട്ടത്തിനായി ഐസ് ബ്ലോക്കുകളിൽ സൂക്ഷിച്ചിരിക്കുകയാണ് .