നാണമുണ്ടോടാ ഊളഭൂമിക്കരാ ?
ലിബി. സിഎസ്.
കബഡികളിക്കുന്നവരും ഡ്രില്ല് കളിക്കാൻ പോകുന്നവരും മാത്രമല്ല ‘കഴുത്തല്ല എഴുത്താണ്’ വലുതെന്ന് ചിന്തിക്കുന്ന വായന ശാലയിൽ പോകുന്നവരും ഇവിടെ ഉണ്ട്!മാതൃഭൂമിക്കു മാത്രമല്ല ഒരുപാടുപേർക്ക് ഇന്ന് മലയാളത്തിൽ ഭൂമിയുണ്ടെന്നും ഹിന്ദുത്വ സംരക്ഷകർ അറിയുക.
കേരളത്തില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കൂടിയുള്ള പ്രമുഖ ദിനപ്പത്രമെന്ന് സ്വയം അവകാശപ്പെടുന്ന മാതൃഭൂമിയില്‍ ഇതിന് മുൻപ് രാമായണത്തെ കുറിച്ച് കോളം എഴുതിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ മലയാളം ഹെഡ് ഡോ എംഎം ബഷീറിന് നേരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി ഉയര്‍ന്നുവന്നു. ഇതുകാരണം ബഷീറിന്റെ പംക്തി പത്രം നിര്‍ത്തി. അന്നും ഈ സംഭവമുണ്ടായെങ്കില്‍പോലും ഇക്കാര്യത്തില്‍ മാതൃഭൂമി മൗനം പാലിക്കുകയാണ് ഉണ്ടായത്.
പത്രം നിശബ്ദത പാലിച്ചതിന് കാരണം അവരുടെ ബിസിനസ് താല്‍പര്യങ്ങളാണ് . സര്‍ക്കുലേഷനെ ബാധിക്കുമോ എന്ന വേവലാതി ആണ്. എന്നാല്‍ ബഷീര്‍സാർ എഴുത്ത് നിര്‍ത്തരുതായിരുന്നു. അദ്ദേഹം എഴുത്ത് തുടരുകതന്നെ വേണമായിരുന്നു.

ഹരീഷിൻറെ കാര്യത്തിലും നോവലിസ്റ്റിന് മാതൃഭൂമി പിന്തുണ നല്‍കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ നോവല്‍ പിന്‍വലിച്ചിട്ടും മാതൃഭൂമി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹരീഷിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ ആക്രമണം രൂക്ഷമായിട്ടും മാതൃഭൂമി മൗനത്തിലായിരുന്നു.സൈബര്‍ ഇടത്തിലടക്കം വ്യാപകമായ അക്രമണം ‘മീശ’യ്‌ക്കെതിരെ ഉണ്ടായപ്പോഴും മാതൃഭൂമി മൗനം പാലിക്കുകയായിരുന്നു.
നോവല്‍ പിന്‍വലിച്ച വാര്‍ത്ത മാതൃഭൂമി ചാനല്‍ തന്നെയാണ് ബിഗ് ബ്രേക്കിങ് ന്യൂസ് ആയി ആദ്യം പുറത്തുവിട്ടത്. എന്നാല്‍ സംഘപരിവാറിന്റെ ഭീഷണി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിടുന്ന എഴുത്തുകാരനെ മാതൃഭൂമി പിന്തുണച്ചില്ല..ഹരീഷിന്റെ നോവലിലെ പരാമര്‍ശങ്ങള്‍ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന യോഗക്ഷേമ സഭയുടെ ആവശ്യം റാൻ മൂളുകയായിരുന്നു മാതൃഭൂമി പത്രാധിപര്‍. ഈ എഴുത്തുകാരനെതിരായ നീക്കത്തില്‍ യോഗക്ഷേമസഭയെ ഒരു ഉപകരണമായി ഹിന്ദുത്വവര്‍ഗീയവാദികള്‍ ഉപയോഗിക്കുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ മാതൃഭൂമിയുടെ പുസ്തകമേളയെ ആക്രമിച്ചത് ഹിന്ദു ഐക്യ വേദി എന്ന സംഘപരിവാര സംഘടനയാണ്.സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേടായ ഈ സംഭവത്തില്‍ മാതൃഭൂമി നിലപാട് വ്യക്തമാക്കാന്‍ ഈ സമയം വരെ തയ്യാറായിട്ടുമില്ല.

ഹരീഷിൻറെ ഭാര്യയുടെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോ ദുരുപയോഗം ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തന്നെ ഹരീഷിൻറെ ഭാര്യയുടെ ഫോട്ടോ ഇനി എവിടെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ കണ്ടാൽ അതിന് പിന്നിൽ ഏത് ഊളകൾ ആണെന്ന് കേരളത്തിൽ ആർക്കാണ് അറിയ്യാത്തത്?
മറ്റുള്ളവരുടെ വീട്ടിലെ പെണ്ണുങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിച്ചു നിർവൃതികൊള്ളലും മഹാനാകലുമൊക്കെ അല്ലെങ്കിലും വിചാരധാരക്കാരുടെ പാരമ്പര്യമാണ്.
ഹരീഷ് നോവൽ പൂർത്തിയാക്കി പുസ്തകമാക്കണം കേരളത്തിലെ അമ്പലപ്പറമ്പിൽ കബഡികളിക്കലല്ലാതെ പുസ്തകം വായിക്കാത്ത ഒരുവിഭാഗം മാത്രമല്ല ഇവിടുള്ളത്. വായനശാലയിൽ പോകുന്നവർ ഹരീഷിന്റെ പുസ്തകത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും