Sat. Nov 21st, 2026
A woman of African descent, with curly black medium length hair, wearing an orange prison uniform and white shoes, frowns as she begs for help behind a steel prison bar, both hands holding on to the iron barrier gate

ഇടുക്കി പീരുമേട്ടിൽ 17കാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ 27കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശിയായ യുവതിയെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൻറെ ഭർത്താവ് തന്നെ അസഭ്യം പറയുകയും ആക്രമിച്ചെന്നും ആരോപിച്ച് യുവതി തന്നെയാണ് പീരുമേട് സ്വദേശിയായ ഈ യുവാവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.

തുടർന്ന് യുവതിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുറ്റം ആരോപിക്കുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്നും 17 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരനാണെന്നും കണ്ടെത്തിയത്.

ഇരുവരും ഭാര്യാ ഭർത്താക്കന്മാരെ പോലെ 15 ദിവസത്തോളം പീരുമേടുള്ള വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇവർക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവതി പോലീസിൽ പരാതിയുമെത്തിയത്.അവസാനം വാദി തന്നെയാണ് പ്രതി എന്ന് കണ്ടെത്തിയ പോലീസ് യുവതിക്കെതിരെ പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.