Fri. Nov 20th, 2026

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ പിടികൂടാത്ത പൊലീസിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്. പ്രതികളെ കണ്ടെത്താൻ പൊലീസ് മഷിനോട്ടം നടത്തുന്നതാവും നല്ലതെന്ന് ജയശങ്കർ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സഖാവ് അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താൻ ഊർജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അർജുന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല’- ജയശങ്കർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്വേഷിച്ചു, കണ്ടെത്തിയില്ല.

സഖാവ് അഭിമന്യുവിൻ്റെ ഘാതകരെ ഊർജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിൻ്റെയും അർജുൻ്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല.

മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയം. അങ്ങനെയെങ്കിൽ മടങ്ങിയെത്തും വരെ കാത്തിരിക്കാൻ തയ്യാർ. മറ്റു പ്രതികൾ എവിടെ ഉണ്ടെന്നറിയാൻ മഷിനോട്ടം നടത്താവുന്നതാണ്.

ഏതായാലും UAPA ചുമത്താനും അന്വേഷണം NIAയെ ഏല്പിക്കാനും ഉദ്ദേശ്യമില്ല.

വിപ്ലവം ജയിക്കട്ടെ!
വർഗീയത തുലയട്ടെ!!