കെ.ടി നിശാന്ത്
ഭാരതീയ സാഹിത്യത്തിലെ ആദിരൂപങ്ങൾ.എന്ന തലക്കെട്ടോടെ നിത്യചൈതന്യ യതിയുടെ വളർത്തുമകൾ ശ്രീമതി സുഗത പ്രമോദ് ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്റ്റിന് മറുപടിയായി പ്രമുഖ ഡിങ്കമത പണ്ഡിതൻ കെ.ടി.നിശാന്ത് ഇട്ട മറുപടി കുറിപ്പാണ് ഇത്. ഇതിനെയൊന്നും അത്ര തമാശയായി കരുതാൻ പറ്റാത്തതിനാൽ ഇത് തമാശയൊന്നുമല്ല അൽപ്പം സീരിയസാണ്…
ഹോം ഡിങ്കാൽമൻ …,
എന്തു കണ്ടാലും ആഹരിച്ചു കളയുന്ന അഗ്നിയെ വിശപ്പായും, ആ ആ അഗ്നിയെ സ്ത്രീയോനിയായും, സ്ത്രീയിലെ കാമത്തെ പുരുഷനെ കാർന്നു തിന്നാനുള്ള വിശപ്പായും, അഗ്നിയായും, പുരുഷലൈംഗികതയെന്നാൽ.. പുരുഷ ശിശ്നത്തിൽ സ്ത്രീയെ അക്രമിച്ച് കീഴ്പ്പെടുത്താനുള്ള വമ്പായും, തിന്നുക എന്ന പ്രക്രിയയിൽ പുരുഷ- സ്ത്രീ വ്യത്യാസമില്ലന്നും.അതു കൊണ്ട് ആത്മാവ് പുരുഷനുമല്ല, സ്ത്രീയുമല്ലന്നും ലൈംഗികത പരസ്പരം തിന്നു തീർക്കുന്ന മാരകമായഎന്തോഎന്നൊക്കെയാണ് എന്നാണു് ഈ ചേച്ചി ഋഷിവര്യൻമ്മാരെ കൂട്ടുപിടിച്ചു കൊണ്ട് പറയുന്നത്..
പുരുഷശിശ്നത്തിലിരിക്കുന്നതായ ബീജത്തെ സ്ത്രീയോനിയിലിരിക്കുന്ന അണ്ഡം വാ തുറന്ന് ഭക്ഷിക്കുന്നു. ഇതാണ് ആദ്യ ക്രിയയായി ഋഷി കാണുന്നതത്രെ..ഒപ്പം അവസാനം മേൻപൊടിയ്ക്ക് കടുത്ത സ്ത്രീവിരുദ്ദതയും.. പുരോഗമ ചിന്താഗതിയ്ക്കെതിരെയുള്ള പുശ്ചവും…
ലൈംഗികതയെ പലരും പ്രത്യേകിച്ച് ലൈംഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സന്യാസം സ്വീകരിച്ചിരുന്ന ഋഷികൾ എന്നവകാശപ്പെടുന്ന സന്യാസികൾ, പലതരത്തിൽ തങ്ങളുടെ മനോനില അനുസരിച്ച് വികൃതമായും, ആഭാസകരമായും വിശദീകരിച്ചിട്ടുണ്ട്.. അതിനെല്ലാം പാരമ്പര്യവാദത്തിന്റെ മേൻ പൊടിയോടെ ഇവിടെ ശർദ്ദിച്ചു വയ്ക്കുകയാണ്.. ഗുരു നിത്യചൈതന്യയതിയുടെ വളർത്തുമകളായ സുഗതാ പ്രമോദ്..
ഈ തറവാടിത്ത ഘോഷണം പോൽ വൃത്തികെട്ട തൊന്നുമില്ല പാരിൽ എന്ന ഇടശ്ശേരി കവിതയേ മാത്രമേ.. ഓർക്കാൻ കഴിയൂ.. ഇത് വായിച്ചാൽ… കഷ്ടം..

സുഗത പ്രമോദിൻറെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
ഭാരതീയ സാഹിത്യത്തിലെ ആദിരൂപങ്ങൾ.
നമുക്കറിയുന്നതിൽ ഏറ്റവും വലിയ വിശപ്പ് അഗ്നിയാണ്. എന്തു കണ്ടാലും ആഹരിച്ചുകളയും. ഗുണനം എന്നു പറയുന്നതിന്റെ നേരെ എതിരാണ് ഹരണം എന്നു പറയുന്നത്. ഈ , തികച്ചും നിഷേധാത്മകമായ വിശപ്പിൽ നിന്നുമാണ് അന്വേഷണം ഉണ്ടാകുന്നത് .
ലോകത്തെ മുഴുവനും കൂടി ഒരു വിശപ്പിൽ സംബന്ധിപ്പിച്ചു കൊണ്ട് ഋഷി അതിനെ വൈശ്വാനരൻ എന്നു വിളിക്കുന്നു. ഈ ലോകവിശപ്പ് ഒന്നാമത്തെ രൂപമാണെങ്കിൽ നിഷേധാത്മകമായ ആ രൂപത്തിന്റെ പ്രതിയോഗിയാണ് അദിക്കുന്നവന് അന്നമായി തീരേണ്ടത് എന്നു തീരുമാനിച്ചു. അദിക്കപ്പെടുവാനുണ്ടായതാണ് പ്രജ .
സ്ത്രീയോനിയിൽ ഒരു വലിയ വിശപ്പിരിക്കുന്നു -പുരുഷനെ തിന്നാനുള്ള കാമം. പുരുഷ ശിശ് നത്തിൽ ഒരു അക്രമാസക്തി ഇരിക്കുന്നു – സ്ത്രീയെ ആക്രമിച്ചട ക്കാനുള്ള വമ്പ് – ഇവർ അന്യോന്യം ഭക്ഷിക്കുന്നവരാണ്.
സ്ത്രീ പുരുഷനെ അദിക്കുന്നു. പുരുഷൻ സ്ത്രീയെ അദിക്കുന്നു . അദിക്കുക അല്ലെങ്കിൽ തിന്നുക എന്നു പറഞ്ഞത് രണ്ടു പേരിലും ഒരുപോലെയിരിക്കുന്ന സ്വഭാവമാണ്.
അദിക്കുന്നതു കൊണ്ട് ആത്മാവ്.
തിന്നുക എന്ന പ്രക്രിയയിൽ പുരുഷ- സ്ത്രീ വ്യത്യാസമില്ല. അതു കൊണ്ട് ആത്മാവ് പുരുഷനുമല്ല, സ്ത്രീയുമല്ല.
പുരുഷശിശ്നത്തിലിരിക്കുന്നതായ ബീജത്തെ സ്ത്രീയോനിയിലിരിക്കുന്ന അണ്ഡം വാ തുറന്ന് ഭക്ഷിക്കുന്നു. ഇതാണ് ആദ്യ ക്രിയയായി ഋഷി കാണുന്നത്.
(ഇതെല്ലാം നമ്മുടെ ഇപ്പോഴത്തെ കട്ട ഫെമിനിസ്റ്റുകളെല്ലാം ഒന്ന് അറിഞ്ഞിരുന്നാൽ എത്ര നന്നായിരുന്നു.)