Sun. Nov 22nd, 2026

ഇത് അഞ്ചുമാസം മുൻപ് കേരള യുക്തിവാദി സംഘത്തിൻറെ യുവജന വിഭാഗമായി സ്വന്തം മക്കൾക്ക് ഒരു ലാവണം എന്നനിലയിൽ രാജഗോപാൽ സ്ഥാപിച്ച് പരിപാലിച്ചുവന്ന എച്ച് വൈ എം എന്ന കടലാസ് സംഘടനയുടെ കാര്യദർശിയായി സ്ഥാനാരോഹണം ചെയ്ത ആവേശത്തിൽ പുതിയ കിരീടാവകാശി നടത്തിയ ഒരു അസ്വസ്ഥതാ പ്രകടനവും അതിന്‌ ജാമിത ടീച്ചർ നൽകിയ മറുപടിയുമാണ്.ചുവടെ.

തൊടുപുഴയിൽ നടന്ന കെവൈ എസ് മീറ്റിങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായി മാത്രം പങ്കെടുത്ത സംഘടനയുമായി ബന്ധമൊന്നുമില്ലാത്ത ജാമിതടീച്ചറിന്റെ അടുത്ത കസേരയിൽ ഇരുന്നതിൻറെ പേരിലായിരുന്നു ഈ അസ്വസ്ഥത. അത്രമാത്രം സംഘടനാ നിലപാടുകളിൽ ദൃഢമായി ഉറച്ചുനിൽക്കുന്ന ഒരാൾ അസ്വസ്ഥതപ്പെടാതെ എന്തുചെയ്യും ?

ആ അസ്വസ്ഥതകൾ ഇങ്ങനെയായിരുന്നു

പ്രിയപ്പെട്ട ജാമിദ ടീച്ചർക്ക്,

സുഖമെന്ന് കരുതട്ടെ…
പക്ഷേ ഇന്നലെ വൈകുന്നേരം മുതൽ ഞാൻ വളരെ അസ്വസ്ഥയാണ്. ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നുവെങ്കിലും, നിങ്ങളിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇസ്ലാം മതത്തിൽ നിന്ന് നിങ്ങൾ ഉറക്കെ സംസാരിച്ചപ്പോൾ എപ്പോഴൊക്കെയോ മറ്റെല്ലാ മതങ്ങളെയും പോലെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഇസ്ലാം മതത്തിൽ നിന്നും അടിമചങ്ങലകൾ പൊട്ടിച്ചെറിയുന്ന ഒരു സ്ത്രീ സമൂഹത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ പ്രിയപ്പെട്ട ടീച്ചർ (അങ്ങനെ ഇനി നിങ്ങളെ വിളിക്കണമോ എന്ന് വരെ ഞാൻ ആലോചിക്കുന്നുണ്ട്, കാരണം അക്ഷരം നാവിലുറക്കും മുൻപ് അമ്മക്ക് ശേഷം ഞാൻ കണ്ട പെണ്ണിനെ, എനിക്ക് അക്ഷരം വെളിച്ചം കാണിച്ചു തന്ന സ്ത്രീയെ ഞാൻ സ്നേഹമൂറി വിളിച്ചപേരാണ് ടീച്ചർ) ഇന്നലെ വൈകുന്നേരം മുതൽ ഇനി ടീച്ചർ എന്ന് നിങ്ങളെ വിളിക്കാൻ മനസനുവദിക്കുന്നില്ല.

എന്തായാലും കത്ത് തുടരട്ടെ….

കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സംഘപരിവാർ തത്വചിന്തകൻ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണത്തില്‍ ജാമിദ അവർകൾ തൊണ്ട പൊട്ടുമാറ് കുറെ കാര്യങ്ങൾ വിളിച്ചു പറയുന്നത് കേട്ടിരുന്നു.

പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ ഇത്ര പെരുത്ത സംഭവമാണെന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്. എന്തായാലും സ്വന്തം നിലവാരം മനസ്സിലായതിനാൽ RSS ന്റെ ആചാര്യനോട് സ്വയം ഉപമിച്ചതിൽ നിങ്ങൾ പക്ഷേ അടുത്ത് തന്നെ ദുഖിക്കേണ്ടി വരും.

കാവി കണ്ട് കണ്ണ് മഞ്ഞളിച്ച് നിങ്ങളിന്നലെ കവി കുരീപ്പുഴയെ കയ്യേറ്റം ചെയ്ത സംഘി മഹാന്മാർക്ക് ഘോരം ഘോരം അഭിവാദ്യങ്ങൾ അർപ്പിച്ച് നിർവൃതി അടഞ്ഞല്ലോ… ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് എവിടുന്ന് കിട്ടി ഈ വർഗ്ഗീയ വിഷം….???

ബ്രാഹ്മണ്യത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ RSS നും BJP ക്കും ചൂട്ട് കത്തിക്കാൻ നിങ്ങൾക്കൊരു ഉളുപ്പുമില്ലെ.

നിങ്ങൾ ഹാദിയക്ക് കൊടുത്ത അതേ ഉപദേശം തന്നെയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്, വലത് കാലിലെ മന്തെടുത്ത് ഇടത് കാലിൽ വെക്കരുത്.

രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഇവിടുത്തെ സംഘി കോട്ടകൾ തകർക്കണമെന്ന് പറയുമ്പോൾ എത്ര വിദഗ്ധമായാണ് നിങ്ങൾ ഉളുപ്പില്ലാതെ അവരുടെ വേദിയിൽ കയറി നിന്നവരുടെ കാല് കഴുകി കുടിക്കുന്നത്.

പറയാതിരിക്കാൻ പറ്റില്ല മാഡം നിങ്ങൾ വളരെ വിദഗ്ധമായി കളി പഠിച്ച ഒരു ചെസ് മാസ്റ്റർ ആണ്, പക്ഷേ ആ വികടകളി ഇനി അധികം മുന്നോട്ട് പോവില്ല. കാരണം ബോധമുള്ള ഒരു മനുഷ്യനും നിങ്ങളുടെ വിടുവായത്തം കേൾക്കാൻ വരില്ല.

കേരളത്തിൽ ശശികല എന്ന മറ്റൊരു “ടീച്ചർ” വർഗീയ വിഷം ചീറ്റാനുള്ളപ്പോൾ ”തട്ടമിട്ട” പുതിയ ഒരു ഹിന്ദുത്വ അവതാരത്തെക്കൂടി ഇനിയീ മണ്ണിന് ആവശ്യമില്ല.

നമ്മളൊടുവിൽ കണ്ടത് തൊടുപുഴയിൽ നടന്ന “യുവജന-വനിത” കൂട്ടായ്മയിൽ വച്ചാണ്.
മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗും, എസ്.ഡി.പി.ഐയും തന്നെ സംഘപരിവാറായി ചിത്രീകരിക്കുകയാണ്. മതഭേദമില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാവുന്ന സംഘടനയാണ് ബി.ജെ.പിയും ആര്‍.എസ്.എസും. ഇസ്ലാം രാഷ്ട്രം ഉണ്ടാകാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നിങ്ങൾ ആ വേദിയിൽ അലറി വിളിച്ചപ്പോൾ സത്യം പറയട്ടെ അന്നൊരുമിച്ച് വേദി പങ്കിട്ടതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

സംഘിപുത്രീ…. RSS ഉം BJP യും തന്ന കാശ് കയ്യിലുണ്ടെങ്കിൽ അത് വാങ്ങി നിങ്ങളുടെ മക്കൾക്ക് അൻപത് പൈസയുടെ ഒരു മിഠായി പോലും വാങ്ങി കൊടുക്കരുത്, കാരണം സവർണ്ണതയുടെയും ബ്രാഹ്മണ്യത്തിന്റെയും ഹുങ്ക് കൊണ്ട് കറുത്തവനെ ചുട്ടുകൊന്നതിന്റെയും, ഇന്ത്യയെ കൂട്ടികൊടുക്കുന്നതിന്റെയും ചോരമണം ആ പൈസക്കുണ്ടാവും… വിഷം മുറ്റി തൊലിക്കട്ടി കൂടിയ നിങ്ങൾക്ക് ആ ചോരമണം പ്രശ്നമാവില്ല, പക്ഷേ ആ കുഞ്ഞുങ്ങൾക്ക് അത് ദഹിക്കാനിടയില്ല.

നിങ്ങൾക്കുള്ള ഇവിടുത്തെ യുക്തിവാദികളുടെ ഐക്യദാർഢ്യം ഇന്ന് ഈ നിമിഷം അവസാനിച്ചു എന്ന് ഓർമിപ്പിക്കുന്നു…

ഒന്നുകൂടി, പാൽപ്പായസം ഓടയിൽകൂടി ഒഴുകി വന്നാൽ ഞാൻ കുടിക്കാറില്ല… നിങ്ങളുമത് കുടിക്കരുത്…. ഇനിയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ഇസ്ലാം പരിഷ്കരണത്തിന്റെയും അമ്പും കൊണ്ട് തെരുവിലിറങ്ങരുത്, നിങ്ങളുടെ കൈകൾക്ക് ശൂലവും നാവുകൾക്ക് ആഭാസവു (ആർഷ ഭാരത സംസ്കാരം)വുമാണ് അനുയോജ്യം,

നിങ്ങളും കൂടി അവരുടെ പടയിൽ ചേർന്നതോർത്ത് ഞങ്ങൾക്ക് പേടിയില്ല ജാമിദ, കാരണം ഞങ്ങളിതുവരെ ആരെയും പേടിച്ചിട്ടില്ല….

നിർത്തട്ടെ….

നല്ല നമസ്കാരം…

മനുജ മൈത്രി

പ്രസ്തുത അസ്വസ്തതക്ക് ജാമിതടീച്ചർ നൽകിയ  മറുപടി ചുവടെ ചേർക്കുന്നു

“പ്രിയ സുഹൃത്തിന്റെ തുറന്ന കത്തിന് മറുപടി……

സുഖം.സന്തോഷം. മനുജയുടെ അസ്വസ്ഥതയുടെ ഉത്തരം പോസ്റ്റ് മുഴുവൻ വായിച്ചപ്പോൾ പിടി കിട്ടി.
“ഞങ്ങൾക്ക് പേടിയില്ലത്രേ”
ആരാഞങ്ങൾ?
പോസ്റ്റിൽ നിന്ന് പൈതൃക മത വിഷവും അതിലൂടെ ലഭിച്ച ചില ഗുണങ്ങളും നിഴലിച്ചു കാണുന്നു. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ എനിക്കാവില്ല പ്രിയ സുഹൃത്തേ.

നമ്മൾ തമ്മിൽ വെറും ആശയ ഭിന്നതകൾ മാത്രമല്ല ഉള്ളത്.ഞാൻ ഖുർആൻ വിശ്വാസിയാണ്. ഖുർആൻ പറയുന്ന സർവ്വ മത സത്യവാദം അംഗീകരിക്കുന്ന ആളാണ് ഞാൻ.താങ്കളുടെ വിശ്വാസം വിശ്വാസമില്ലായ്മയെ കുറിച്ച് എനിക്ക് അറിയില്ല. നാം ആദ്യമായി കാണുന്നത് തന്നെ തൊടുപുഴയിലെ ഒരു പ്രോഗ്രാമിലാണ്.

ഞാൻ യുക്തിവാദി വേദികളിൽ എന്റെ വിഷയം അവതരിപ്പിച്ചതിനാൽ എന്നെ യുക്തിവാദിയായി വിധിയെഴുതിയത് താങ്കളുടെ പോഴത്തരം.

എല്ലാ യുക്തിവാദി നേതാക്കളും പറയാറുണ്ട് ഞാനുമായി നൂറ് ശതമാനം യോജിക്കുന്നില്ലെന്നും 75 ശതമാനം മാത്രം യോജിക്കുന്നു എന്നും ബാക്കി ടീച്ചർ ഖുർആൻ വിശ്വാസിയാണെന്നും ഞങ്ങൾ അതും തള്ളുന്നു എന്നതും.

എന്നെ Kyട വേദികളിൽ കൊണ്ട് വന്നത് ഞാനുമായി യോജിക്കുന്ന വിഷയം പറയാൻ ആയിരുന്നു. അത് ഞാൻ ചെയ്തു.അത്തരം വേദികളിൽ എന്നെ കണ്ടപ്പോൾ മത വാദികൾ പറഞ്ഞ രീതിയിലുള്ള വിമർശനം മാത്രമായേ ഞാനിതിനെയും കാണുന്നുള്ളൂ.

ഞാൻ താങ്കളെ പഠിപ്പിച്ചിട്ടില്ല. താങ്കളിൽ നിന്ന് ടീച്ചർ വിളിയും ഞാൻ പ്രതീക്ഷിക്കുന്നില്ല.
ദീനദയാൽ ഉപാദ്ധ്യായക്ക് മാർക്കിടാൻ മാത്രം മനുജയോളം പാണ്ഡിത്യം ഇല്ലാത്തതിനാൽ അതിന് ഞാൻ മുതിരുന്നില്ല. മാനവികതക്ക് വേണ്ടി ശബ്ദിച്ച ആളാണെന്ന് എനിക്ക് ബോധ്യം വന്നത് ഞാൻ പറഞ്ഞു. മറ്റുള്ളവരുടെ നിലവാരം അളക്കാൻ നമ്മൾ എല്ലാവരും മിടുക്കരാണ്. പക്ഷെ സ്വന്തം നിലവാരം അളക്കാതെയും പോകരുത്.

കാവി കാണുമ്പോൾ താങ്കളുടെ കണ്ണ് മഞ്ഞളിക്കുമോ ?എനിക്കതില്ല. കവിയെ പ്രതിഷേധിച്ചവരെ വിമർശിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സംസാരിച്ചതും ഇങ്ങനെ വളച്ചൊടിക്കാൻ ഒരു യുക്തിവാദിക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെയുള്ള വിമർശനത്തിന് മതാന്ധത നിഴലിക്കുന്നു ‘

സത്യം മനസ്സിലാക്കാതെ വിമർശിച്ച്‌ ആളാകാൻ നോക്കിയതിൽ ലജ്ജിക്കേണ്ടത് താങ്കളാണ്.
മറ്റുള്ളവർക്ക് മാർക്കിടാനും ഉപദേശിക്കാനും മിനക്കെടുമ്പോൾ സ്വയം യോഗ്യത തിരിച്ചറിയുന്നത് നന്ന്.

ആർക്കും സ്വന്തം വിവേചന ബുദ്ധി ഞാൻ അടിയറവ് വച്ചിട്ടില്ല. ഇനി വക്കുകയും ഇല്ല.”

ഇന്ന് നിലപാടിലെ കൃത്യതമൂലം കടലാസുസംഘടനയുടെയാണെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ശേഷം മൈലേജ് കൂട്ടാൻ കൂട്ടത്തിൽ തള്ളിയവർ ക്ഷണിച്ചതിന്റെ പേരിൽമാത്രം വന്ന ഒരുവ്യക്തിയോട് കാണിച്ച സാമാന്യമര്യാദയും ഒപ്പം ഉത്തരവാദിത്വത്തിലിരുന്നുകൊണ്ട് മാന്യദ്ദേഹം കാണിച്ച നിലപാടുകളിലെ സംഘടനാ മര്യാദയും മനസിൽസൂക്ഷിച്ചുകൊണ്ട് ഇത് ഒരു പുനർ വായന നടത്തുന്നത് നല്ലതാണ്.