Mon. Nov 23rd, 2026

ഇവിടെ പഠിക്കുന്ന ആദിവാസി / തോട്ടം തൊഴിലാളി വിദ്യാർഥികൾ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഈ ഗണത്തിൽ പെടുന്നവരാണ് . ഒരു അഭിമന്യു വെ കൊല്ലപ്പെട്ടിട്ടുള്ളൂ, മരിച്ചിട്ടുള്ളു . അതുകൊണ്ടു , വിലാപകഥകൾക്കൊപ്പം പ്രായോഗിക തലത്തിൽ കൂടി ചിന്തിച്ച്‌ ഇപ്പോൾ ജീവിച്ചിരിക്കുന്ന അഭിമന്യുമാർക്കു എന്തെങ്കിലും പ്രത്യേക പരിപാടി ,മുന്നോട്ടു വെക്കാൻ അപേക്ഷ എന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന.

ഇതൊരു ജേർണലിസ്റ് രീതിയാണ്. അടിച്ചു കൊല്ലപ്പെട്ട ആദിവാസി മധുവിനേ ചൊല്ലിയേ കരച്ചിലുള്ളു, ജീവിച്ചിരിക്കുന്ന മറ്റു മധുമാർക്കു ഒരു മാർക്കറ്റും ഇല്ല . അത് തന്നെയാണ് ജീവിച്ചിരിക്കുന്ന മറ്റു അഭിമന്യുമാരുടെയും കഥയെന്നും . വട്ടവടയിലെ കുടിലുകളിൽ ഇതേ കഥ തന്നെയാണ്. ഉള്ളത് എന്നും ശോഭന ഫെയ്‌ ബുക്ക് കുറിപ്പിൽ പറയുന്നു.

അഭിമന്യു ഇത്രയും ദരിദ്രനായിരുന്നു , സങ്കടങ്ങൾ ഉള്ളിൽ അടക്കി പിടിച്ചു ജീവിക്കുന്ന വിദ്യാർത്ഥിയായിരുന്നു എന്ന് വളരെ അടുത്ത് പരിചയമുള്ളവർ പോലും ഇപ്പോഴാണ് മനസ്സിലാക്കിയതെന്നു തുരു തുരു പോസ്റ്റുകൾ വരുന്നു . ഇവിടെ പഠിക്കുന്ന ആദിവാസി / തോട്ടം തൊഴിലാളി വിദ്യാർഥികൾ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഈ ഗണത്തിൽ പെടുന്നവരാണ് എന്ന് ഇവരാരും ഇതുവരെ കാണാത്തത് വിചത്രമെന്നും ശോഭന പരിഹസിച്ചു.
അഭിമന്യം ആദിവാസി വിഭാഗത്തിൽ നിന്നല്ല’ ഒ ബി സിയാണ്. എന്ന് മനസിലാക്കി ഇനി പോസ്റ്റനും അവർ കൂട്ടിച്ചേർക്കുന്നു.

മരിച്ച അഭിമന്യുവിനെ ഓർത്തു വിലപിക്കുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ജീവിച്ചിരിക്കുന്ന മറ്റ് അഭിമന്യുമാരെ ഇനിയെങ്കിലും കണ്ണുതുറന്നുകാണൂ.അതാണ് മരിച്ച അഭിമന്യുവിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി.

പോസ്റ്റിൻറെ പൂർണ്ണരൂപം ചുവടെ

അഭിമന്യു ഇത്രയും ദരിദ്രനായിരുന്നു , സങ്കടങ്ങൾ ഉള്ളിൽ അടക്കി പിടിച്ചു ജീവിക്കുന്ന വിദ്യാർത്ഥിയായിരുന്നു എന്ന് വളരെ അടുത്ത് പരിചയമുള്ളവർ പോലും ഇപ്പോഴാണ് മനസ്സിലാക്കിയതെന്നു തുരു തുരു പോസ്റ്റുകൾ വരുന്നു . ഇവിടെ പഠിക്കുന്ന ആദിവാസി / തോട്ടം തൊഴിലാളി വിദ്യാർഥികൾ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഈ ഗണത്തിൽ പെടുന്നവരാണ് . ഒരു അഭിമന്യു വെ കൊല്ലപ്പെട്ടിട്ടുള്ളൂ, മരിച്ചിട്ടുള്ളു . അതുകൊണ്ടു , വിലാപകഥകൾക്കൊപ്പം പ്രായോഗിക തലത്തിൽ കൂടി ചിന്തിച്ചു , ഇപ്പോൾ ജീവിച്ചിരിക്കുന്ന അഭിമന്യുമാർക്കു എന്തെങ്കിലും പ്രത്യേക പരിപാടി ,മുന്നോട്ടു വെക്കാൻ അപേക്ഷ .

ഇതൊരു ജേര്ണലിസ്റ് രീതിയാണ് . അടിച്ചു കൊല്ലപ്പെട്ട ആദിവാസി മധുവിനേ ചൊല്ലിയേ കരച്ചിലുള്ളു, ജീവിച്ചിരിക്കുന്ന മറ്റു മധുമാർക്കു ഒരു മാർക്കറ്റും ഇല്ല . അത് തന്നെയാണ് ജീവിച്ചിരിക്കുന്ന മറ്റു അഭിമന്യുമാരുടെയും കഥ . വട്ടവടയിലെ കുടിലുകളിൽ ഇതേ കഥ തന്നെ ആണ്

( അഭിമന്യം ആദിവാസി വിഭാഗത്തിൽ നിന്നല്ല’ ഒ ബി സിയാണ്. )