Tue. Nov 24th, 2026

ആരോപണവിധേയനായ സംവിധായകനെക്കുറിച്ച് പരാമര്‍ശിക്കാതെ നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും എന്ന് വിശദീകരണവുമായി ഫ്ളവേഴ്സ് ചാനല്‍

ഫ്ളവേഴ്സ് ചാനലിലെ ‘ഉപ്പുംമുളകും’ സീരിയലിലെ നായിക നിഷാസാരംഗ് തന്നെ സീരിയലില്‍ നിന്ന് അകാരണമായി ഒഴിവാക്കിയെന്നും, തന്നോട് മോശമായി പെരുമാറിയ സംവിധായകന്‍െറ നിലപാട് പ്രതികാര നടപടിയാണോ എന്ന് സംശയിക്കുന്നതായും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫ്ളവേഴ്സ് ചാനല്‍ രംഗത്ത്. ഫേസ്ബുക്കില്‍ പുറത്തിറക്കിയ കുറിപ്പിലാണ് നിഷ സാരംഗ് സീരിയലില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സംവിധായകനെതിരെ നടപടിയുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം 

നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല”

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.