Sun. Nov 22nd, 2026

അമ്മയുടെ ഭാരവാഹികൾ പറയുന്ന കള്ളങ്ങൾ പൊളിയുന്നു; ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്ത്

ഓടിക്കാണ്ടിരുന്ന കാറിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും കേസിലെ മുപ്പതാം സാക്ഷിയുമായ ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്തായി. തന്റെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി ‘അമ്മ’യ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നെന്ന് ഇടവേള ബാബു മൊഴി നൽകി. ദിലീപുമായി ഇക്കാര്യം സംസാരിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് തലയിടുന്നത് എന്ന് പറഞ്ഞ് അദ്ദേഹം വിലക്കുകയായിരുന്നെന്നും ഇടവേളയുടെ മൊഴിയിൽ പറയുന്നു.

ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയില്ലെന്നായിരുന്നു ഭാരവാഹികളുടെ ഇതുവരെയുള്ള വാദം. എന്നാൽ ഈവാദത്തെ ഖണ്ഡിക്കുന്നതാണ് ഇടവേള ബാബുവിന്റേതായി ഇപ്പോൾ പുറത്ത് വന്ന മൊഴി

സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇത് എല്ലാവരും അറിഞ്ഞതാണ്. ഈ സംഭവത്തിന് ശേഷം ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ ആക്രമിക്കപ്പെട്ട നടിയോട് മിണ്ടാതെയായെന്നും ഇടവേള ബാബുവിന്റെ മൊഴിയിൽ പറയുന്നു.