Sat. Nov 21st, 2026

കാ​റി​ന് സൈ​ഡ് നൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കെ.​ബി.​ഗ​ണേ​ശ് കു​മാർ എം.​എൽ.എ യു​വാ​വി​നെ മർ​ദ്ദിക്കുകയും അമ്മയെ അപമാനിക്കുകയും ചെയ്ത കേസ് ഒത്തുതീർപ്പിലേക്ക്. കെ.ബാലകൃഷ്ണപിള്ളയും എൻ.എസ്.എസും ചേർന്നാണ് യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തുന്നത്. ഇക്കാര്യം യുവാവിന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ച വിജയകരമായാൽ ഗണേശ് കുമാറിനെതിരായ പരാതി പിൻവലിക്കുമെന്നാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ നിലപാട്.

അ​ഞ്ചൽ അ​ഗ​സ്ത്യ​ക്കോ​ട് സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണനെ എം.​എൽ.​എ​യും ഡ്രൈ​വ​റും ചേർ​ന്ന് മർ​ദ്ദി​ച്ചു​വെ​ന്നും മാ​താ​വ് ഷീ​ന​യെ അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് പ​രാ​തി. ഇക്കാര്യത്തിൽ ഷീന ഷീന മജിസ്ട്രേറ്റിന് നൽ​കിയ ര​ഹ​സ്യ​മൊ​ഴി​യിൽ ഉ​റ​ച്ചു​നി​ന്നാൽ എം.​എൽ.എക്കെ​തി​രെ സ്ത്രീ​യെ അസ​ഭ്യം പ​റ​ഞ്ഞ​തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും പൊലീസിന് സെ​ക്ഷൻ 324 പ്ര​കാ​രം കേ​സെ​ടു​ക്കേ​ണ്ടി വ​രും. ജാ​മ്യം ലഭിക്കാത്ത വകുപ്പാണിത്.

തുടർന്നാണ് കേസ് ഒത്തുതീർപ്പാൻ ബാലകൃഷ്ണപിള്ള നേരിട്ട് രംഗത്തെത്തിയത്. എൻ.എസ്.എസാണ് യുവാവിന്റെ കുടുംബവുമായുള്ള ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത്. കേസുമായി മുന്നോട്ട് പോകുന്നതിന് പകരം കുടുംബങ്ങൾ തമ്മിൽ സംസാരിച്ച് ഒത്തുതീർപ്പിലെത്താമെന്നാണ് എൻ.എസ്.എസ് നിലപാട്. കേസ് ഇന്ന് തന്നെ ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.എന്നാൽ ഇത് സംബന്ധിച്ച വാർത്തകളോട് ഗണേശ് കുമാറോ ബാലകൃഷ്ണപിള്ളയോ എൻ.എസ്.എസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913