Sun. Nov 22nd, 2026

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഡയറക്ടറായിരുന്ന സഹകരണ ബാങ്കിൽ ഏറ്റവും കൂടുതൽ നിരോധിച്ച നോട്ടുകൾ നിക്ഷേപിച്ചതായി റിപ്പോർട്ട്. നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതൽ 1000, 500 രൂപയുടെ കറൻസികൾ നിക്ഷേപിക്കപ്പെട്ട ജില്ല സഹകരണ ബാങ്കുകളുടെ പട്ടികയിലാണ് അമിത് ഷായുടെ ബാങ്കിന് ഒന്നാം സ്ഥാനം. മുംബയിലെ വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

നോട്ട് നിരോധനം നിലവിൽ വന്ന് അഞ്ച് ദിവസത്തിനുള്ളിൽ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ 745.59 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന് അഞ്ച് ദിവസത്തിന് ശേഷം സഹകരണ ബാങ്കുകൾക്ക് നിരോധിക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, ഈ തീരുമാനം നിലവിൽ വരുന്നതിന് മുമ്പ് തന്നെ അമിത് ഷായുടെ ബാങ്കിൽ കോടികൾ നിക്ഷേപിക്കപ്പെട്ടത് ദുരൂഹമാണ്.

അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്കോട്ടിലെ ജില്ലാ സഹകരണ ബാങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ 693.19 കോടിയാണ് നിക്ഷേപിച്ചത്. ഇതിന്റെ ഡയറക്ടർമാരിലൊരാളായ ജയേഷ്ഭായി വിത്തൽഭായി രാധാധിയ ഗുജറാത്ത് മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയാണ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913