Mon. Nov 23rd, 2026

പൂനെയിലെ ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടി 3000 കോടിയുടെ വായ്പാ തിരിമറി നടത്തിയ കേസിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്ര.പി.മറാത്തെ അറസ്റ്റിൽ. തന്റെ അധികാര പരിധി ദുരുപയോഗം ചെയ്ത് അനധികൃതമായി ഡി.എസ്.കെ ഗ്രൂപ്പിന് വായ്പ അനുവദിച്ചുവെന്ന് കാട്ടിയാണ് അറസ്റ്റ്. കേസിൽ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ രാജേന്ദ്ര ഗുപ്ത, സോണൽ മാനേജർ നിത്യാനന്ദ് ദേശ് പാണ്ഡേ, മുൻ സി.എം.ഡി സുശീൽ മുൻഹോട്ടെ എന്നിവരെയും മഹാരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് മഹാരാഷ്ട്ര 83 വർഷമായി പൂനെ ആസ്ഥാനമാക്കി പ്രവർത്തിച്ച് വരികയായിരുന്നു. രവീന്ദ്ര.പി.മറാത്തെ തന്റെ അധികാരം ഉപയോഗിച്ച് വ്യാജ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലേക്ക് വായ്പാ തുക വകമാറ്റിയെന്നാണ് കേസ്. ബാങ്കിലെ ഉദ്യോഗസ്ഥർ ചേർന്ന് ആദ്യം ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടി വായ്പ അനുവദിക്കുകയും പിന്നീട് ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913