Sat. Nov 21st, 2026

സീതപുലയി എന്നപേര് കേൾക്കുമ്പോൾ നെറ്റിചുളിക്കുകയും അമിത സ്വത്വവാദമെന്നു പറയുകയും പ്രശാന്ത് നായരെന്നും നമ്പൂതിരിയെന്നും വാര്യരെന്നുമൊക്കെ കൂടെയുള്ളത് ‘അത് പേരല്ലേ?’എന്ന് നിഷ്കളങ്കതയോടെ ചോദിക്കുന്നതിലും ഒന്നുതന്നെയാണുള്ളത്.സവർണ്ണ ജാതിബോധം.ഞങ്ങൾക്കതത്ര നിഷ്കളങ്കമായ ചോദ്യമായി തോന്നുന്നില്ല.പകരം സവർണ്ണത ഒരുസമൂഹത്തിൻറെ മേൽ വർഗ്ഗരാഷ്ട്രീയത്തിന്റെയും കുയുക്തിവാദത്തിന്റെയും മേമ്പൊടി ചേർത്ത് സിറിഞ്ചിൽ കുത്തിവെക്കുന്നതുപോലെയാണ് തോന്നുന്നത്. കമ്യൂണിസ്റ്റ്‌ പാർട്ടി സ്വത്വ വാദത്തെ അംഗീകരിച്ചിട്ടില്ലെന്നും വർഗ്ഗരാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നൊക്കെയാണ് ഈ പേരിടലിനെ ചിലർ വിമർശിക്കുന്നത്.സ്വത്വവാദം അംഗീകരിച്ചിട്ടില്ലെങ്കിൽ അവരാദ്യം പാർട്ടി മെമ്പർമാരുടെ നായർ നമ്പൂതിരി വാലുകൾ മാറ്റാൻ തയ്യറാകട്ടെ..പ്രശാന്ത് ഈഴവൻ തുറന്നടിക്കുന്നു..

ഇനി ആറാംതമ്പുരാന്മാർ മാത്രം ഉണ്ടായാൽ പോര.’ഞാൻ മേരിക്കുട്ടി’യുടെ അസ്സോസിയേറ്റ് ഡയറക്റ്റർ പ്രശാന്ത് ഈഴവൻ.ഈ പേരിടൽ വലിയൊരു രാഷ്ട്രീയ പ്രവർത്തനമായാണ് ഞാൻ കാണുന്നത്.മേലാളരെന്ന് സ്വയം വിമർശിക്കുന്നവർക്ക് അതാണ് ഈ നാടിൻറെ സംസ്കാരമെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ബദ്ധപ്പെടുന്നവർക്ക് നായരെന്നും നമ്പൂരിയെന്നും പേരിനു മുന്നിൽ ചേർത്ത് ഊറ്റംകൊള്ളാമെങ്കിൽ പറയനും പുലയനും ഈഴവനും ആതാകാം.അമിത സ്വാത്വവാദമല്ല മറിച്ച് സമൂഹത്തിൻറെ എല്ലാ തുറകളിലും നിലനിൽക്കുന്ന ജാതിവിവേചനത്തെ ചെറുക്കാനുള്ള ഒരു പ്രതിരോധ തന്ത്രമായാണ് ഞാൻ ഇത് കാണുന്നത്.ഹൈന്ദവത ആളിപ്പടരുന്ന ഇക്കാലത്ത് തീർച്ചയായും ഇത്തരം പേരുകൾ സ്വീകരിക്കുന്നതിൽ കൃത്യമായ പ്രസക്തിയുണ്ടെന്ന് ‘ഞാൻ മേരിക്കുട്ടി’യുടെ അസ്സോസിയേറ്റ് ഡയറക്റ്റർ പ്രശാന്ത് ഈഴവൻപറഞ്ഞു

രഞ്‌ജിത്ത്‌ ശങ്കർ ജയസൂര്യ ടീമിൻറെ ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രം അതിൻറെ പ്രമേയ വ്യത്യസ്തതകൊണ്ട് ജനപ്രീതിനേടി മുന്നേറുകയാണ്. മേരിക്കുട്ടിയോടൊപ്പം ശ്രദ്ധേയമായ ഒരാളാണ് ആചിത്രത്തിൻറെ അസ്സോസിയേറ്റ് ഡയറക്റ്റർ ആയ പ്രശാന്ത് ഈഴവൻ.എന്ന പ്രശാന്ത് എം.പി. ഈഴവൻ എന്ന ജാതിവാൽ സ്വന്തം പേരിനൊപ്പം സ്‌ക്രീനിൽ എഴുതിയ ഇദ്ദേഹത്തിൻറെ പ്രവൃത്തിയെ ആണ്ടുതരത്തിൽ നോക്കിക്കാണുന്നവരുണ്ട്.

ഇത്തരമൊരു പേരാണ്‌ നല്കാൻ പോകുന്നത് എന്നുപറഞ്ഞപ്പോൾ രഞ്ജിത്ത് ശങ്കറും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.എല്ലാം വ്യക്തിസ്വാതന്ത്ര്യം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.സിനിമാരംഗത്ത് വലിയതോതിലാണ് സവർണ്ണജാതി രാഷ്ട്രീയമുള്ളത്.അടിസ്ഥാന ജാനവിഭാഗമായതിന്റെ പേരിൽ മലയാള സിനിമയിലെ സവർണ്ണ മേധാവിത്വം പുറംകാലുകൊണ്ട് ചവിട്ടിക്കളഞ്ഞ എത്രയോ വലിയ കാലകാരന്മാരുണ്ട്. ഇനിയിവിടെ ആറാംതമ്പുരാൻമാരും പ്രമാണിമാരും മാത്രമുണ്ടായാൽ പോര ഗാംഗമാരും ബാലൻമാരും എല്ലാമുണ്ടാകണം.കറുത്തമുത്ത് വെളുത്തമുത്ത്‌ പോലുള്ള സവർണ്ണരുടെ അങ്ങേയറ്റം അറപ്പുളവാക്കുന്ന വിശേഷണ പ്രയോഗങ്ങൾ ഇല്ലാതാകണം അതാണാഗ്രഹം.ചെയ്യാൻ ഉദ്ദേശിക്കുന്നതും കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ ആണെന്നും പ്രശാന്ത് ഈഴവൻ കൂട്ടിച്ചേർത്തു.

തെറ്റിദ്ധരിക്കണ്ട പ്രശാന്ത് ഈഴവൻ സ്വത്വ രാഷ്ട്രീയ വാദിയൊന്നുമല്ല സി പി ഐ യുടെ ബ്രാഞ്ച് മെമ്പറും എ ഐ എസ് എഫ് മുൻ തൃശൂർ ജില്ലാകമ്മറ്റി അംഗവുമാണ്. പാർട്ടിഓഫീസിലിരുന്നുള്ള ചർച്ചകളിലായിരുന്നു ഇത്തരമൊരാശയം മുന്നോട്ടുവന്നത്.ജാതീയതക്കെതിരെ എന്നും ശക്തമായ നിലപാടുകൾ എടുത്ത പ്രസ്ഥാനങ്ങളാണ് കമ്യൂണിസ്റ്റ് പർട്ടികൾ.അതെല്ലാം പക്ഷേ ചരിത്രമാണ്.ആ ചരിത്രത്തെ വിസ്മരിച്ച് ഇപ്പോഴും ജാതീയത കൊണ്ടുനടക്കുന്ന ഒരുപാട് സഖാക്കളുണ്ട്.സവർണ്ണത മാറ്റണമെങ്കിൽ അവർ അവർണ്ണരെന്നു പുച്ഛിക്കുന്ന ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തേ മതിയാകൂ.കമ്യൂണിസ്റ്റ്‌ പാർട്ടി സ്വത്വ വാദത്തെ അംഗീകരിച്ചിട്ടില്ലെന്നും വർഗ്ഗരാഷ്ട്രീയമാണ് പിന്തുടരുന്നത് എന്നൊക്കെയാണ് ഈ പേരിടലിനെ ചിലർ വിമർശിക്കുന്നത്.സ്വത്വവാദം അംഗീകരിച്ചിട്ടില്ലെങ്കിൽ അവരാദ്യം പാർട്ടി മെമ്പർമാരുടെ നായർ നമ്പൂതിരി വാലുകൾ മാറ്റാൻ തയ്യറാകട്ടെ.

ഇതൊരിക്കലും തീവ്ര സ്വത്വ വാദമല്ല സീതപുലയി എന്നപേര് കേൾക്കുമ്പോൾ നെറ്റിചുളിക്കുകയും അമിത സ്വത്വവാദമെന്നു പറയുകയും പ്രശാന്ത് നായരെന്നും നമ്പൂതിരിയെന്നും വാര്യരെന്നുമൊക്കെ കൂടെയുള്ളത് ‘അത് പേരല്ലേ?’എന്ന് നിഷ്കളങ്കതയോടെ ചോദിക്കുന്നതിലും ഒന്നുതന്നെയാണുള്ളത്.സവർണ്ണ ജാതിബോധം. ഞങ്ങൾക്കതത്ര നിഷ്കളങ്കമായ ചോദ്യമായി തോന്നുന്നില്ല.പകരം സവർണ്ണത ഒരുസമൂഹത്തിൻറെ മേൽ സിറിഞ്ചിൽ കുത്തിവെക്കുന്നതുപോലെയാണ് തോന്നുന്നതെന്ന് പ്രശാന്ത് ഈഴവൻ തുറന്നടിക്കുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913