വീട് വച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുസ്ലിം ലീഗ് തന്നെ പറ്റിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമൂല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇവര്‍ പറയുന്നു.
മുസ്ലിം ലീഗ് 20 ലക്ഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുവെന്നും പകരമായി തന്നെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്നും രാധിക പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ രാധിക തന്നെ രംഗത്തെത്തിയിരിക്കുന്നത്.
രോഹിതിന്റെ സഹോദരന്‍ രാജ് വെമൂലയും സംഭവത്തിലുളള വിശദീകരണം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തന്നെയും സഹോദരനെയും അപമാനിക്കാനായി ആരോ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് പറഞ്ഞു തുടങ്ങുന്നതാണ് രാജ് വെമൂലയുടെ പോസ്റ്റ്.
ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ചെക്ക് തിരസ്‌കരിക്കപ്പെട്ടത്.ഭൂമി വാങ്ങാന്‍ അഡ്വാന്‍സായി അവര്‍ ഇതുവരെ അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. റംസാനു ശേഷം 10 ലക്ഷം തുക കൂടി തരുമെന്നും പറഞ്ഞിരുന്നു. ബിജെപിക്കെതിരേ നിലകൊള്ളുന്ന ആര്‍ക്ക് വേണ്ടയിയും ഞാന്‍ കാമ്പയിന്‍ ചെയ്യും. ലേഖനത്തിലൂടെ പ്രചരിക്കുന്നതെല്ലാം തെറ്റാണ് എന്നും രാജ് വെമൂലയുടെ പോസ്റ്റിൽ പറയുന്നു.
എന്നാൽ ലീഗ് വാക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിച്ചിരിക്കുമെന്നും ചെക്ക് ബൗണ്‍സ് ആയ കാര്യം നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ലീഗ് നേതാവ് എം.കെ മുനീര്‍ പ്രതികരിച്ചു.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913