Thursday, August 11, 2022

Latest Posts

എഡിജിപിയുടെ മകളുടെ തല്ലുകൊണ്ട പോലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

വാദിയെ പ്രതിയാക്കുന്ന കേരളാപൊലീസിന്റെ പാരമ്പര്യം പോലീസുകാരനെ തല്ലിയകേസിലും കാത്തുസൂക്ഷിച്ചു. എഡിജിപിയുടെ മകളുടെ തല്ലുകൊണ്ട പോലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്ത് മ്യൂസിയം പൊലീസ് മാതൃകയായി.എഡിജിപിയുടെ മകളുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു എന്ന പരാതി നല്‍കിയത്. ബറ്റാലിയന്‍ എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കറിനാണ് മര്‍ദ്ദനമേറ്റത്.

രാവിലെ നടക്കാനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്‌നിക്തയേയും കനകക്കുന്നില്‍ കൊണ്ടു വന്നപ്പോഴായിരുന്നു മര്‍ദ്ദനത്തിന് ആസ്പദമായ സംഭവം. തലേ ദിവസം സ്‌നിക്തയുടെ കായിക ക്ഷമതാ വിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ ഇവര്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗവാസ്‌കറെ കാണുമ്പോള്‍ എല്ലാം അസഭ്യം പറഞ്ഞിരുന്നു.

കനകക്കുന്നില്‍ വച്ചും അസഭ്യം വിളിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഗവാസ്‌കര്‍ വാഹനം നിര്‍ത്തി അസഭ്യം വിളി തുടര്‍ന്നാല്‍ വാഹനം എടുക്കില്ലെന്നും പറയുകയായിരുന്നു. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി മറ്റൊരു വാഹനത്തില്‍ കയറി പോകുകയും ചെയ്തു. മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുവാന്‍ വന്നപ്പോള്‍ പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ഇയാളെ അടിക്കുകയുമായിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.