Tue. Nov 24th, 2026

ഫോർട്ട് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാ ബോട്ടിൽ നിന്നും കായലിൽ ചാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ രക്ഷിക്കാൻ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ വൈപ്പിൻ ഭാഗത്ത് തെരച്ചിൽ നടത്തുകയാണ്.

ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. തന്റെ മരണത്തിന് കാരണം പാർട്ടിയുടെ പീഡനം സഹിക്കാനാവാത്തത് മൂലമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് ബോട്ടിൽ നിന്നും കണ്ടെത്തിയെന്നാണ് വിവരം. തന്റെ മരണത്തിന് കാരണം സി.പി.എം പ്രാദേശിക നേതാക്കളാണെന്നും കത്തിൽ ആരോപിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ കത്ത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെ നടന്ന അവിശ്വാസ പ്രമേയത്തിലൂടെ വി.കെ.കൃഷ്ണന് പ്രസിഡന്റ് പദവി നഷ്ടമായിരുന്നു.