Thu. Apr 18th, 2024

കേരളാ കോൺഗ്രസ് (എം) തിരിച്ചെത്തിയതോടെ യു.ഡി.എഫ് ശക്തിപ്പെടുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ അഭിപ്രായത്തെ പരിഹസിച്ച് കെ.എസ്.ശബരിനാഥൻ എം.എൽ.എ രംഗത്ത്.

മാണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരില്‍ ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.ഇന്നലെ ആലപ്പുഴയിൽ ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സിൽ കരിഓയിൽ ഒഴിക്കുകയും ഉണ്ടായി.കൂടാതെ മലപ്പുറത്തെ ഡി സി സി ഓഫീസിൽ കോൺഗ്രസിൻറെ കൊടിക്കു മുകളിൽ ലീഗിൻറെ കോടി ഉയർത്തുകയും ഉണ്ടായി.

പച്ച നിറമുള്ള പരവതാനിയുള്ള ലോകസഭയിൽ നിന്നും ഒരൽപം നടന്ന് ചുവന്ന നിറമുള്ള പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടുമെന്നത് തീർച്ചയാണ് എന്നായിരുന്നു ഫേസ്ബുക്കിലൂടെ ശബരിയുടെ പരിഹാസം.