ഇന്ത്യൻ സാഹചര്യത്തിൽ നാസ്തികത മാത്രം എന്നത് ഒരു വലതുപക്ഷചിന്തയാണ്. അത് ഒരിക്കലും സ്വതന്ത്രചിന്തയല്ല. ഇന്ത്യൻ ജ്ഞാനോദയം എന്നത് പാർശ്വവൽക്കരിക്കപ്പെട്ട് സ്ത്രീ-ദളിത് പോലുള്ള വിഭാഗങ്ങളുടെ പ്രൊജക്റ്റാണ്. അതിനെ അവഗണിച്ച് കേവലം നാസ്തികത മാത്രം എന്ന് പറയുന്നത്. ഇവിടുത്തെ പ്രതിജ്ഞാനോദയ വാദികൾക്ക് കൂടി ചേർത്ത് കൊണ്ട് പോകാൻ സാധിക്കുന്ന ഒന്നാണ്.
സവർക്കർ ഒരു നാസ്തികനായിരുന്നു അതേ സമയം ഒരു വർഗ്ഗീയവാദിയും ഗോത്രീയതയുടെ വക്താവും ആയിരുന്നു. ഇന്ത്യൻ ബ്രാഹ്മണ്യ ബോധം പോലെ ആരേയും അതിൻ്റേതാക്കി ഉൾകൊളിക്കാനും ആ ബ്രാഹ്മണ്യ ബോധത്തെ എതിർക്കുന്നവരെ പുറത്താക്കാനും അതിന് സാധിക്കും. കാരണം ആ ബോധമാണ് പ്രശ്നം അത് നാസ്തികത പോലെ വിശ്വാസാധിഷ്ഠിതം മാത്രമല്ല അത് വിശ്വാസങ്ങൾക്കതീതമായി സാമൂഹ്യമായി ഉറപ്പിക്കപ്പെട്ട ബോധമാണ്.
അത് കളിയാങ്കാട്ട് നീലിയല്ല, അത് മനസ്സിലാകാണമെങ്കിൽ രാമനെ അറിയണം രാമയണത്തിലെ രാമനല്ല ജന്മഭൂമിയിൽ പ്രതിഷ്ഠിക്കപ്പെടുന്ന രാമൻ അയാൾക്ക് ഒരുപാട് രാഷ്ട്രീയ ലക്ഷ്യമുണ്ട് , ആ രാമൻ വെറും മിത്തല്ല മറിച്ച് ചിലരെ ഉൾക്കൊള്ളിക്കുന്ന ചിലരെ പുറത്താക്കുന്ന ഒരു രാഷ്ട്രീയ മാനകമാണ്. ആ രീതിയിൽ നവ ഹിന്ദുത്വത്തിൻ്റെ രാമൻ ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്. നാസ്തിക ഡിസ്കോഴ്സുകൾ കൊണ്ടോന്നും അതിനെ ഒന്നും ചെയ്യാനാകില്ല. ആ ബ്രാഹ്മണ്യബോധത്തെ തകർക്കാനും നേരിടാനും ഇന്ത്യൻ ജ്ഞാനോദയം തന്നെ വേണം ദളിതുകളുടേയും സ്ത്രീകളുടേയും മുന്നേറ്റം മാത്രമേ അതിന് മറുമരുന്നുള്ളു
നാസ്തികൻ ഗോത്രീയത ഇല്ലാതിരിക്കില്ല എന്ന് കഴിഞ്ഞ ആറു മാസമായി കണ്ടു കഴിഞ്ഞു. എങ്ങനെ ഒരു Cult ഉണ്ടാകുന്നു എന്നതും വലിയ വലിയ ”യുക്തിവാദികൾ” ഒരു വ്യക്തിയിൽ ഒതുങ്ങുന്ന ഗോത്രമായി മാറിയെന്നും. തെളിയിക്കനായി എന്നതാണ് എൻ്റെ എളിയ പ്രവർത്തനം.
ഗോത്രീയതയും നാസ്തികതയും ഒരുമിച്ച് പോകും.എന്നാൽ ഗോത്രീയതയും സ്വതന്ത്രചിന്തയും ഒരുമിച്ച് പോകില്ല അത് ഗോത്രീയതയാൽ തന്നെ വീണ്ടും വീണ്ടും വിഭജിക്കപ്പെടും.
ഫുൾ വിഡിയോ ലിങ്ക് ചുവടെ