മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. മോഹന്‍ ഭാഗവതിനൊപ്പം ആസ്ഥാനം സന്ദര്‍ശിച്ച പ്രണബ് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഗ്‌ഡേവാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഹെഗ്‌ഡേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രനാണെന്ന് പ്രണബ് അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശക ഡയറിയിലാണ് പ്രണബ് ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയത്.
ശക്തമായ എതിര്‍പ്പുകള്‍ക്കിടെയാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. മകള്‍ ശര്‍മ്മിഷ്ട മുഖര്‍ജി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ എതിര്‍പ്പ് വ്യാപകമായിട്ടും ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ നിലപാട്. തനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തൃതീയ വര്‍ഷ സംഘ് ശിക്ഷ വര്‍ഗ് എന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. മോഹന്‍ ഭാഗവത്, ആര്‍.എസ്.എസിലെ രണ്ടാമന്‍ ഭയ്യാജി ജോഷി എന്നിവര്‍ക്കൊപ്പമുള്ള ചായ സല്‍ക്കാരത്തിന് ശേഷം പ്രണബ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
തങ്ങളുടെ ക്ഷണം സ്വീകരിച്ച പ്രണബിന്റെ നിലപാടിനെ മഹത്തരമെന്നാണ് ആർ.എസ്.എസ് നേതൃത്വം വിശേഷിപ്പിച്ചത്.മഹാത്മാ ഗാന്ധി, മുൻ പ്രസിഡന്റ് സക്കിർ ഹുസൈൻ, ജയപ്രകാശ് നാരായണൻ, മുൻ ആർമി ചീഫ് കെ.എം.കരിയപ്പ എന്നിവരാണ് ഇതിന് മുമ്പ് ആർ.എസ്.എസ് സമ്മേളനങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്തത്.
Nagpur: Former President Pranab Mukherjee arrives at Rashtriya Swayamsevak Sangh (RSS) founder KB Hedgewar’s birthplace, welcomed by RSS chief Mohan Bhagwat. pic.twitter.com/QY1QguMNDV
— ANI (@ANI) June 7, 2018