കോട്ടയത്ത് നിന്ന് കാണാതായ ജസ്ന സുഹൃത്തിന് അയച്ച അവസാന മെസേജ് പുറത്ത്. “ഐ ആം ഗോയിങ് ടു ഡൈ” (ഞാന്‍ മരിക്കാന്‍ പോകുന്നു), എന്നായിരുന്നു സന്ദേശം. കാണാതാകുന്നതിനു മുമ്പ് ജെസ്‌ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്. ഇതു സൈബര്‍ പോലീസിനു കൈമാറി.
എന്നാല്‍ ഇത് ജസ്ന തന്നെ അയച്ചതാണോ അതോ ജസ്നയുടെ മൊബൈലില്‍ നിന്ന് മറ്റാരെങ്കിലും അയച്ചതാണോ എന്നാണ്പൊലീസ് പരിശോധിക്കുന്നത്. ഒന്നുകില്‍ മരിക്കാന്‍ തീരുമാനിച്ച ജസ്ന അവസാനമായി ഇക്കാര്യം അറിയിക്കാന്‍ വേണ്ടി അയച്ചതായിരിക്കും.അതല്ലെങ്കില്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും പറ്റിച്ച് ഒളിവില്‍ പോകുന്നതിന് വേണ്ടി ഇറക്കിയ തന്ത്രമായിരിക്കണം. ഇതില്‍ എന്താണ് വാസ്തകവം എന്നുളളതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
നീലനിറത്തിലുള്ള കാറില്‍ ജെസ്‌നയെ കണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പോലീസിനു ലഭിച്ചത്. ഈ തുമ്പല്ലാതെ, അന്വേഷണസംഘത്തിന്റെ പക്കലുള്ളതു ജെസ്‌നയുടെ മൂന്നു ഫോട്ടോകള്‍ മാത്രം. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ഞൂറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്‌നന മരിയ ജയിംസി(20)നെ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്‌ന
അവൾ ഞങ്ങളെ വിട്ടെങ്ങും പോകില്ല, അപകടം സംഭവിച്ചിട്ടുമില്ല. വീട്ടിലുള്ളവരുടെ ഫോൺ നമ്പരുകൾ അവൾക്ക് കാണാതറിയാം. അവളുടെ വിളി കാത്തിരിക്കുകയാണ്. ആ ഷട്ടിൽ കോക്ക് കണ്ടില്ലേ (അലമാരയിലേക്കു ചൂണ്ടി), സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ജസ്ന വരുന്ന ദിവസം കളിക്കാൻ… ”ജസ്നയുടെ പിതാവ് ജെയിംസിന്റെ വാക്കുകൾ ഇടറി.
റാന്നി കൊല്ലമുളയിലെ വീട്ടിൽ നിന്ന് മാർച്ച് 22നാണ് കോളേജ് വിദ്യാർത്ഥിനിയായ ജസ്ന മരിയം ജെയിംസ് (20) പോയത്. തലേന്നു വൈകിട്ട് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലെ മുറ്റത്ത് ഷട്ടിൽ കളിച്ച ജസ്ന ഇപ്പോൾ എവിടെയായിരിക്കും…?എഴുപത്തിയാറാം ദിവസവും പൊലീസ് അന്വേഷിക്കുകയാണ്. ഇന്നലെ എരുമേലിയിലും പരിസരത്തെ കാടും പൊലീസ് അരിച്ചുപെറുക്കി. നൂറോളം പൊലീസുകാർ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തെരച്ചിലിലാണ്.
മാർച്ച് 22ന് പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷിച്ചിരുന്നെങ്കിൽ മകളെ കിട്ടുമായിരുന്നുവെന്ന് ജെയിംസ് പറഞ്ഞു.പൊലീസിൽ പ്രതീക്ഷയുണ്ട്. അവർ സ്വന്തം മകളെയെന്ന പോലെ ജസ്നയെ കണ്ടെത്താൻ കഷ്ടപ്പെടുന്നു. ജസ്നയെ ആരെങ്കിലും കെണിയിൽ വീഴ്ത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത്. ‘ജസ്ന വിദേശത്ത് എത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. പാസ്പോർട്ടില്ലാത്ത ജസ്നയെ വ്യാജ പാസ്പോർട്ടിൽ കടത്തിയോ എന്നാണ് സംശയം.
ജസ്നയെ ബാംഗ്ളൂരിൽ യുവാവിനൊപ്പം കണ്ടെന്ന പ്രചാരണം വേദനിപ്പിച്ചതായി സഹോദരി ജെഫി പറഞ്ഞു. തിരുവല്ലയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത തന്റെ കൂട്ടുകാരിയും സഹപാഠിയായ യുവാവും ചേർന്നുള്ള സോഷ്യൽ മീഡിയയിലെ ഫോട്ടോയോട് സാമ്യമുള്ളവരെ കണ്ടാണ് ജസ്നയെന്നു തെറ്റിദ്ധരിച്ചത്. എല്ലാം തന്നോടു തുറന്നു പറയുന്ന ജസ്നയ്ക്ക് അത്തരത്തിൽ ആരുമായിട്ടും അടുപ്പമില്ലെന്ന് ജെഫി പറഞ്ഞു.
ആദ്യത്തെ അലംഭാവത്തിൽ നിന്ന് പൊലീസ് ഉണർന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു. പരാതി ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് ജസ്നയുടെ ബന്ധുക്കളെ കണ്ടത്. ജസ്നയുടെ കോളേജിൽ അന്വേഷണത്തിന് എത്തിയത് എട്ടാം ദിവസമാണ്. മൊബൈൽ ഫോൺ എടുക്കാതെയാണ് ജസ്ന പോയത്. അവൾ പോയെന്നു കരുതുന്ന വഴിയേ ബന്ധുക്കൾ അന്വേഷിച്ചു പോയി. മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസിൽ ജസ്ന യാത്ര ചെയ്തതിന്റെ ദൃശ്യം കന്നിമല സഹകരണ ബാങ്കിന്റെ സി.സി ടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതു പൊലീസിനു കൈമാറിയിരുന്നു. തമിഴ്നാട്ടിലേക്കു പോകാമെന്ന സംശയത്തിൽ കുമിളിയിൽ വാഹനപരിശോധന നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് കേട്ടില്ല.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ് ജസ്ന. മാതാവ് എട്ടുമാസം മുൻപ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ജസ്ന ആട്ടോറിക്ഷയിൽ കയറി പോയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ആട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്.