പങ്കിലക്കാട്: നിപ്പാവൈറസിന്റെ പ്രായോജകർ വവ്വാലുകൾ അല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മനുഷ്യസമൂഹം വവ്വാലുകളോട് മാപ്പ് പറയണമെന്ന് ഡിങ്ക മത തന്ത്രികൾ കണ്ഠരര് മൂഷികര് ഫിലിപ്പരര് ആവശ്യപ്പെട്ടു.
പ്രപഞ്ചമെന്നാൽ മനുഷ്യന് മാത്രം ജീവിക്കാൻ ഉള്ള ഇടമെന്നാണ് മനുഷ്യൻ തെറ്റിദ്ധരിച്ചിട്ടുള്ളത്.താൻ ജീവിക്കുന്ന ചുറ്റുപാടുകളെ ഇത്ര മലീമസമാക്കുന്ന മറ്റൊരു ജീവിയും പ്രപഞ്ചത്തിലില്ല.എങ്കിലും രോഗം പടരുമ്പോൾ മറ്റ് ജീവികളുടെ തലയിൽ കെട്ടിവെച്ച് പരിഷ്കൃതനായി അഭിനയിക്കുകയാണ് മനുഷ്യൻ എക്കാലവുംചെയ്തു പോരുന്നത്.
പ്ലേഗ്, ചിക്കൻ ഗുനിയാ പന്നിപ്പനി തുടങ്ങിയവ പടരുവാനുള്ള സാഹചര്യം മനുഷ്യൻ ഒരുക്കുന്നതാണ്. അറിയപ്പെടുന്നത് മറ്റ് ജീവികളുടെ പേരിലുമാണ് എല്ലാ ജീവികളും വൈറസ് വാഹകരാണെങ്കിലും വൈറസ് പടരാനുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കുന്നത് മനുഷ്യരാണ്.പക്ഷെ ജീവികളുടെ പേരിലാണ് വൈറസ് അറിയപ്പെടുന്നത് എന്നതാണ് വിരോധാഭാസം
മനുഷ്യര്യരിൽ നിന്നു തന്നെയാണ് വൈറസ് പടർന്നത്.അതിനുള്ള സാഹചര്യവും സന്ദർഭവും ഉണ്ടായി എന്നത് സത്യം. പക്ഷെ പരത്തിയത് വവ്വാൽ എന്ന പേരിലാന്ന് അറിയപ്പെട്ടത്.മനുഷ്യൻ സ്കൂട്ടായി.വവ്വാലുകളും ഇങ്ങനെ ഇരയാക്കപ്പെട്ടു പോയതാണ്
എറ്റവും വൃത്തിയുള്ള ജീവി എന്ന് അവകാശപ്പെട്ടിട്ടും കൊതുക് എലി പന്നി തുടങ്ങിയ മൃഗങൾ പരത്തുന്നു എന്ന് പറയുന്ന വൈറസുകൾക്കു മുന്നിൽ കോടികൾ വരുന്ന ജനത തോൽക്കുന്നതെങ്ങിനെ എന്ന് മനുഷ്യർ ചിന്തിക്കണം
പ്രപഞ്ചത്തിൽ ഒരു ജീവി പോലും മനുഷ്യർക്ക് വൈറസ് പരത്തണം എന്ന ഉദ്ദേശവുമായി നടക്കുന്നില്ല.പക്ഷെ മനുഷ്യർ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ വൈറസ് പടരുന്നു.അതിന് പക്ഷെ കുറ്റപ്പെടുത്തുന്നത് മറ്റുള്ളവരെ ആണ് താനും
ദിവസവും ആരോഗ്യം തുളുമ്പുന്ന ഭക്ഷണം കഴിക്കുകയും സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ചെയ്യുന്ന നിങ്ങളെയും എലിയുടെ ശരീരത്തിൽ വളരുന്ന വൈറസ് ബാധിക്കുന്നുമെങ്കിൽ നിങ്ങളീപ്പറയുന്ന പ്രതിരോധമെന്തെന്ന് നിങ്ങൾ ചിന്തിക്കണം
പ്രതിരോധിക്കാൻ തക്ക ഒന്നുമില്ല
പ്രതിരോധിക്കാം എന്ന വിശ്വാസമേ ഒള്ളു
വവ്വാലുകളെ മോശമായി കൃത്യമായ അറിവുകളില്ലാതെ അപമാനിച്ചതിൽ മനുഷ്യർ മാപ്പ് പറയണമെന്ന്
കണ്Oരര് മൂഷിക ര് അഭിപ്രായപ്പെടുന്നു.