‘പ്രമുഖ’ ജാതിക്കാരല്ലാത്ത വിരലിലെണ്ണാവുന്ന ചില ഉത്ഭവദോഷികളായ അവർണ്ണ യുക്തിവാദികൾ മാത്രമേയുള്ളൂ സംവരണ വിരുദ്ധരായി. പിന്നെ അമ്മയുടെ വയറ്റില്‍ കിടന്നുതന്നെ എസ്.എസ്.എല്‍.സി.പാസാകുകയും സര്‍ട്ടിഫിക്കറ്റില്‍ ജാതിക്കോളം Nil ആക്കുകയും പിന്നീട് അവിടെ കിടന്നു തന്നെ കല്യാണവും കഴിച്ച ചില പാരമ്പര്യ യുക്തിവാദികളും ഉണ്ട്! അവർ ആഹരിക്കുന്നതും,തൂറുന്നതും! ചര്‍ദ്ദിക്കുന്നതും എല്ലാം യുക്തിവാദമാണ്! അല്ലാതെ ആരും രവിഭാഗവാന്റെ സ്തുതി പാഠകരായി ഇല്ല എങ്കിലും 29,000 ദലിത് കോളനികളുള്ള കേരളത്തിൽ ജാതിയില്ലെന്ന് വാദിക്കുന്ന രവിചന്ദ്രൻറെ ജാതിയില്ലാ വാദത്തിന് സണ്ണി എം.കപിക്കാട് മറുപടി പറയുന്നു.
ഇത്രത്തോളം സാമൂഹ്യബോധമില്ലാത്ത ഒരാളുടെ ജൽപ്പനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിചിത്രവാദങ്ങൾക്ക് മറുപടിപറയേണ്ടതുണ്ട് എന്ന് തോന്നുന്നതിനാലാണ് ഇത് പറയുന്നത്.
നവോത്ഥാന കേരളത്തിലെ എറ്റവും കൂടുതൽ മുഴങ്ങിയതും സ്വീകരിക്കപ്പെട്ടതുമായ മുദ്രവാക്യം
ജാതി ചോദിക്കരുത് പറയരുത് എന്നതാണ്
മലയാളി ഇത് സ്വീകരിച്ചെങ്കിലും അടിമുടി ജാതിയമായ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വ ശ്രേണീകൃത സമൂഹിക വ്യവസ്ഥ നിലനിറുത്താൻ മലയാളിക്ക് ജാതി പറയേണ്ടി വരും. നിറഞ്ഞ കാപട്യത്തോടെ ആണ് മലയാളി ജാതി ചോദിക്കാതേയും പറയാതേയും ജാതി വിനിമയം സാദ്ധ്യമാകുന്നത്.
നമ്മടെ കൂട്ടർ, മരം കേറുന്നവർ, കോളനിക്കാർ,ചാത്തനാളുകൾ, ഇങ്ങനെയോക്കെ പല ഭാഷകൾ ഉപയോഗിച്ചും ശബ്ദം താഴ്ത്തിയും മാറ്റി നിറുത്തി പറഞ്ഞും മലയാളി ജാതിവിനിമയം നടത്തുന്നുണ്ട്. അതിലൊരു വഴിയാണ് രഹസ്യമായി പറയുക പരസ്യമായി പറയാൻ പറ്റാത്ത കാര്യമാണ് രഹസ്യമായി പറയേണ്ടി വരുക എന്ന് എല്ലാവർക്കും അറിയാം
സമൂലമായ സാമൂഹിക ബോധ മാറ്റം കൊണ്ട് മാത്രമേ രഹസ്യ സംഭാഷണങ്ങളിലെ ജാതി ഇല്ലാതാകു. അല്ലാത്തിടത്ത് അവരറിയാതെ തന്നെജാതിയമായ പരാമർശങ്ങൾ വന്നോണ്ടിരിക്കും.
പണ്ടോരു രാശ്ട്രീയക്കാരൻ സ്വന്തം എം എൽ എ യെ കുറിച്ച് രഹസ്യമായി പറഞ്ഞത് ഓർത്താൽ മതി. അവിടെയാണ് രവിചന്ദ്രൻ സ്വകാരത്യതയിൽ മനുഷ്യൻ എന്തും പറയും അതോക്കെ കാര്യമാക്കാനുണ്ടോ എന്ന് ചോദിക്കുന്നത്.
പരസ്യമായിട്ടില്ലേലും രഹസ്യമായിട്ട് ജാതി ആചരിക്കാം എന്നാണ് രവി ഇവിടെ പറഞ്ഞു വരുന്നത്. ഇടയ്ക്ക് മറ്റോരിടത്ത് മനസ്സിൽ പറയുന്നതിനൊക്കെ കേസെടുക്കാനാണേ എൈശ്വര റായി ഏത്ര കേസ് കൊടുക്കണം എന്നോക്കെ ചോദിക്കുന്നുണ്ട്.
വിദേശത്ത് പീഢനം ഒന്നും നടത്താതെ തന്നെ കൊച്ചു കുട്ടിയുമായി സമാഗമം എന്ന തോട്ട് ക്രൈം നടത്തിയതിന് തന്നെ അറസ്സിലായ ഒരു ബാങ്ക് ഉദ്യോഗസ്ഥനെയാണ് ഇവിടെ എനിക്ക് ഓർമ്മ വരുന്നത്. കുട്ടികളോട് ആകർഷണം തോന്നുന്നത് തെറ്റില്ല എന്ന് പറയുന്ന പിഢോ ന്യായീകരണ തൊഴിലാളികളെ പോലാണ് രവി.
മനസ്സിൽ വിവേചനമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമായി പോലും ജാതിയ പരമാർശം നടത്താൻ പറ്റും. ഇന്ത്യയിൽ തോട്ട്ക്രൈം ഒരു കുറ്റമല്ലാത്തത് കൊണ്ട് മാത്രം രക്ഷപ്പെടുന്ന മരപ്പാഴുകളെ സംരക്ഷിക്കാൻ താത്വികമുണ്ടാക്കുകയാണ് രവി ഇവിടെ.സവർക്കറേയും സഹോദരൻ അയ്യപ്പനെയും ഒരുമിച്ചുകെട്ടാൻ രവിചന്ദ്രനെപ്പോലെ ഒരു വിവരദോഷിക്കുമാത്രമേ മാത്രമേ കഴിയുകയുള്ളൂ
സമൂഹത്തിൽ പരസ്യമായും രഹസ്യമായും ജീവിക്കുക എന്നത് സവർണ പുരുഷൻ്റെ വിധിയാണ്. പുറമെ വലിയ പുരോഗമനവാദത്തിൻ്റെ ചെരുപ്പിടുന്നവർ സ്വന്തം കാര്യത്തിൽ ജാതി വാദി ആകുന്ന ചരിത്രം തന്നെയുണ്ട്. ഇങ്ങനത്തെ ഇരട്ട ജീവിതം സാരമില്ല എന്ന് കരുതുന്ന രവിയെ പോലുള്ളവർ ശരിക്കും ഉഡായിപ്പാണ്
സി. രവിചന്ദ്രനുള്ള സണ്ണി എം. കപിക്കാടിൻ്റെ മറുപടി രണ്ടാം ഭാഗം