Sun. Nov 22nd, 2026

ഫേസ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് മാതാപിതാക്കളെ കൊന്നു. അബ്ദുൾ റഹ്മാൻ എന്ന 26കാരനാണ് പെൺകുട്ടിയെ വിവാഹം കഴിക്കാനായി മാതാപിതാക്കളെ കൊന്നത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണു സംഭവം.

നേരത്തെ ഒരു വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ സമയത്തായിരുന്നു യുവതിയുമായി ഇയാൾ പരിചയത്തിലാവുന്നുത്. പിന്നീട് മറ്റൊരു കല്യാണം കഴിച്ചെങ്കിലും ഫേസ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധം ഇയാൾ ഉപേക്ഷിച്ചിരുന്നില്ല. ഈ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് ഇയാൾ മാതാപിതാക്കളോട് തർക്കത്തിലായിരുന്നു. മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തതോടെ സ്വത്ത് കെെവശപ്പെടുത്താൻ സുഹൃത്തുക്കളുടെ സഹായത്തോടെ അബ്‌ദുൾ റഹ്മാൻ മാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം മാതാപിതാക്കൾ ഉറങ്ങിക്കിടക്കവെ അബ്ദുൾ റഹ്മാൻ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ചതോടെ പോലീസ് അബ്ദുൾ റഹ്മാന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി.