Sun. Nov 22nd, 2026

നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി) കോട്ടയം വാഗമൺ തങ്ങൾപാറയിൽ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികൾക്ക് കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ ഓരോരുത്തരും 25,​000 രൂപ പിഴയും അടയ്ക്കണം. റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്ന് ഇളവ് ചെയ്തു നൽകും.

പ്രതികൾ ഭീകര സംഘടനയിൽ അംഗങ്ങളായെന്ന കുറ്റം തെളിഞ്ഞെങ്കിലും, രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കുറ്റം സ്ഥിരീകരിച്ചില്ല. മലയാളികളായ ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിക്കൽ പി.എ. ഷാദുലി (ഹാരിസ്), നാലാം പ്രതി പീടിക്കൽ പി.എ. ഷിബിലി, അഞ്ചാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ പി.എ. മുഹമ്മദ് അൻസാർ (അൻസാർ നദവി), ആറാം പ്രതി പെരുന്തേലിൽ അബ്ദുൽ സത്താർ (മൻസൂൺ) എന്നിവർ കുറ്റക്കാരാണ്. രണ്ട് പ്രതികളെ മാത്രമാണ് കോടതി നേരിട്ട് വിസ്തരിച്ചത്. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന മറ്റുള്ളവരെ വീഡിയോ കോൺഫറൻസിംഗ് വഴി വിസ്തരിക്കുകയായിരുന്നു.

ഈരാറ്റുപേട്ട പീടിക്കൽ പി.എ. ഷാദുലി (ഹാരിസ്), ഹഫീസ്; ഹുസൈൻ(ആദൻ), ബംഗളൂരു,സഫ്ദർ ഹുസൈൻ നഗോറി (സഫ്ദർ നഗോറി), മദ്ധ്യപ്രദേശ്, പി.എ. ഷിബിലി, പീടിക്കൽ, ഈരാറ്റുപേട്ട, പി.എ. മുഹമ്മദ്; അൻസാർ (അൻസാർ നദവി), ആലുവ കുഞ്ഞുണ്ണിക്കര, അബ്ദുൽ സത്താർ (മൻസൂൺ), അമീൽ പർവേസ് (സിക്കന്തർ), മദ്ധ്യപ്രദേശ്, മുഹമ്മദ്; അബ്ദുൽ സമി ബഗേവാദി, കർണാടക, നദീൻ (നദീം സയീദ്), കർണാടക, മുഫ്തി അബുൽ ബഷീർ, ഉത്തർപ്രദേശ്, ഡോ. അസദുല്ല എച്ച്എ, കർണാടക, ഷാഹിദ് നഗോറി മുല്ല ഹുസൈൻ (കമറുദ്ദീൻ നഗോറി), മദ്ധ്യപ്രദേശ്, ഷക്കീൽ അഹമ്മദ്, കർണാടക, ഡോ. മിർസ അഹമ്മദ്; ബേഗ്; (മുബാരക്), കർണാടക, ഡാനിഷ്, ജാർഖണ്ഡ്, മൻസാർ ഇമാം, ജാർഖണ്ഡ്, മുഹമ്മദ്; അബു ഫൈസൽ ഖാൻ, ജാർഖണ്ഡ്, ആലം ജേബ്; അഫ്രിദി, ഗുജറാത്ത്.