മെലിഞ്ഞുണങ്ങിയ ശരീരവും ഒട്ടിയ വയറുമായി ചെന്നൈയില്‍ അലഞ്ഞു തിരിഞ്ഞ തെരുവുനായയുടെ ഇന്നത്തെ മൂല്യം കോടികള്‍. ലോകമറിയുന്ന ഒരു സെലിബ്രിറ്റിയായ മണിയെന്ന തെരുവുനായയുടെ രക്ഷകനായത് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്നെ. രണ്ട് മുതല്‍ മൂന്ന് കോടിയോളം രൂപ വരെ വരും അവന്റെ മൂല്യം.
രജനിയുടെ കാല കരികാലയുടെ പോസ്റ്ററിലൂടെയാണ് മണിയെ ലോകം ആദ്യമായി കാണുന്നത്. ജര്‍മന്‍ ഷെപ്പേഡ്, ഡോബര്മാന് തുടങ്ങിയ പട്ടികളെ അരികില്‍ ഇരുത്തി ഞെളിഞ്ഞിരിക്കുന്ന നായകനെ അല്ലെങ്കില്‍ വില്ലനെ കണ്ടുമാത്രം ശീലിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക് പുതുമയായിരുന്നു മണി. മുപ്പത് വര്‍ഷങ്ങളായി ഡോഗ് ട്രെയിനറായി ജോലി ചെയ്യുന്ന സൈമണാണ് മണിയെ സിനിമയ്ക്ക് വേണ്ടി ഒരുക്കിയെടുത്തത്. തെരുവില്‍ സ്വതന്ത്രനായി ജീവിച്ച, തെരുവിന്റെ ദുസ്വഭാവങ്ങള്‍ ശീലിച്ച മണിയെ പരിശീലിപ്പിക്കാന്‍ തനിക്ക് അല്പം ബുദ്ധിമുട്ടേണ്ടി വന്നുവെന്നാണ് സൈമണ്‍ പറയുന്നത്.
സിനിമയ്ക്കു വേണ്ടി ഒരു നായയെ വേണമെന്ന് പാ രഞ്ജിത്ത് എന്നോട് പറഞ്ഞു. ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍, ഡാല്‍മേഷന്‍, റോട്ട് വീലര്‍ തുടങ്ങിയ വിദേശ ബ്രീഡുകളെ ഞാന്‍ പാ രഞ്ജിത്തിന് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് ഒന്നിനെപ്പോലും ഇഷ്ടമായില്ല. രജനികാന്ത് സാറിനും അതേ ചിന്തയായിരുന്നു. മുപ്പതോളം നായ്ക്കളെ രജനികാന്ത് വേണ്ടെന്നാണ് പറഞ്ഞത്. പിന്നീട് ചെന്നൈയിലെ തെരുവില്‍ ആക്സ്മികമായി മണി സൈമണിന്റെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ മണിയുടെ ഒരു ചിത്രമെടുത്ത് സൈമണ്‍ രജനിക്ക് അയച്ചു കൊടുത്തു. രജനിക്ക് മണിയെ വല്ലാതെ ഇഷ്ടമായി.
മണിയെ എടുത്ത് കൊണ്ട് വന്ന് ഉടന്‍ തന്നെ വേണ്ട് വാക്സിനുകള്‍ നല്കി. സൂപ്പര്‍ താരത്തിനോടൊപ്പം വേഷമിട്ടതിനാല്‍ രണ്ടര വയസ്സുകാരനായ മണിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. 23 കോടി രൂപവരെയാണ് അവന്റെ മൂല്യം. പക്ഷേ മണിയെ വിട്ടുകൊടുക്കാന്‍ സൈമണിന് മനസ്സ് വരുന്നില്ല. ആയിരത്തോളം സിനിമകളില്‍ സൈമണ്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ കബാലി ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് അദ്ദേഹം പറയുന്നു.