Sun. Nov 22nd, 2026

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്‌ഐ എന്തുകൊണ്ടാണ് മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത് എന്ന ചോദ്യവുമായി ദിലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പു. ഒരു മുത്തശ്ശിഗ്ഗദ എന്ന ചിത്രത്തിലൂടെ ബംഗാളി ബാബുവായി ശ്രദ്ധേയനായ അപ്പു ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അളിയനാണ്.

എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിലായ മൊയ്തീന്‍ സ്വര്‍ണവ്യാപാരിയാണ്. ഇയാള്‍ക്ക് മലപ്പുറത്ത് സ്വർണ്ണക്കടയുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പുവിന്റെ ചോദ്യം. ഫെയ്‌സ്ബുക്കിലാണ് അപ്പു ഇക്കാര്യം ചോദിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് കൊടുംപിരി കൊണ്ടുനിന്ന കാലത്ത് കോഴിക്കോടുള്ള ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിന് നേര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ സ്വർണ്ണക്കുട്ടി നേരിട്ട് പീഡനം നടത്തുന്നത് തെളിവ് സഹിതമാണ് പിടിക്കപ്പെട്ടത്.

അദ്ദേഹം നാട്ടിലറിയപ്പെടുന്നത് സ്വര്‍ണ്ണക്കുട്ടിയെന്നാണ്. എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല ബന്ധമാണ് ഇയാള്‍ക്കുള്ളത്. മാത്രമല്ല പാര്‍ട്ടി ഫണ്ടായി നല്ലൊരു തുക രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിരുന്നു. മൊയ്ദീന്‍ കുട്ടിയുടെ അറസ്റ്റോടെ അദ്ദേഹവുമായി അടുത്തു ബന്ധമുള്ള പല നേതാക്കളും വലിഞ്ഞിരിക്കുകയാണ്. നാട്ടിലും ഗള്‍ഫിലുമായി നിരവധി ജുവലറികളും മറ്റു വ്യാപാര സ്ഥാപനങ്ങളും നടത്തിവരികയായിരുന്നു മൊയ്ദീന്‍കുട്ടി.