പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിൻറെ കിടിലം ട്രോള്‍. പൊതു റാലികളിലും വലിയ വേദികളിലും അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും ഒരു സങ്കോചവുമില്ലാതെ പറയുന്ന മോദിയുടെ ശൈലിയെയാണ് ബെന്യാമിൻ പരിഹസിക്കുന്നത്.
മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?! എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.