Thu. Mar 28th, 2024

വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്. പുരുക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചെന്നും, അത്തോളി സ്‌റ്റേഷനിലെ എസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു.. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.