Fri. Nov 20th, 2026

ആചാര്യ സമൂസ ത്രികോണാധ്യായ –ഡിങ്കോയിസം( മ ) – യുടെ വ്യാഖ്യാന സഹിതം പ്രസിദ്ധീകരിക്കുന്നത്.)

ഒരു വർഷമായി കോഴിക്കോട് ജില്ലയിൽ നായ്ക്കളെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് എല്ലാവരും ശ്രദ്ധിച്ചു വായിക്കുക- ഒരു വർഷം കൊണ്ട് ചുരുങ്ങിയത് ഇരുപതിനായിരത്തോളം പട്ടികളെയെങ്കിലും ഇവർ പിടിച്ചിട്ടുണ്ട് – അതിൽ 1200 എണ്ണത്തിനെ ABC ചെയ്തു എന്ന് പറയുന്നു – ബാക്കി എവിടെയെന്ന് അവർ പറയുന്നില്ല – ഇവർ പിടിച്ച ABc ചെയ്തതും ചെയ്ത്തതുമായ ഒരു പട്ടിയെയും പിന്നെ ആരും കണ്ടിട്ടില്ല – ഒരു അംഗീകാരവുമില്ലാത്ത  സംഘടന ലക്ഷണക്കിനു രൂപയാണ് ഈ വകയിൽ കൊണ്ടു പോയത് – കോടികളുടെ അഴിമതിയാണ് ഇതിനു പുറകിൽ – 1950 രുപ വെച്ച് ഒരു പട്ടിക്കു വാങ്ങിയിട്ട് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല – ദിവസങ്ങളൊളം പട്ടിണിക്കിട്ടു കൊല്ലാക്കാല ചെയ്യ്തു – കോഴിക്കോട് ജില്ല പഞ്ചായത്തു പ്രസിഡൻറിനും – DHO മോഹൻദാസിനും ഇതിൽ പങ്കുണ്ട് – ജില്ല പഞ്ചായത്തു സെക്രട്ടറിയും -കലക്ടറും ഒക്കെഇതിനുത്തരവാധിയാണ് – പല പ്രാവശ്യം പരാതികൾ ലഭിച്ചിട്ടും അഡ്വ. അഡോൾഫിൻ എന്ന കൊലയാളിക്ക് ഇവർ കൂട്ടുനിന്നു.നായകളെ പിടിച്ചു കൊണ്ടുപോയി അവയുടെ വൃഷ്ണം മുറിച്ചെടുത്ത്  എണ്ണം ബോധിപ്പിച്ചതിനു ശേഷം കൊന്നുകളഞ്ഞു പൈസ എണ്ണി വാങ്ങുന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് കോഴിക്കോട് നിന്നും പുറത്തുവന്നത്.എന്നാൽ നായ്ക്കളെ കൊല്ലുന്നതോ വന്ധ്യം കരിക്കുന്നതോ അല്ല പ്രശ്ന പരിഹാരം എന്ന് വിശുദ്ധ ബാലമംഗളത്തെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ഡിങ്കമത പണ്ഡിതൻ ബ്രാഹ്മ ശ്രീ സമൂസ തൃകോണാധ്യായ നിന്തിരുവടികൾ പറയുന്നു.

“തെരുവു നായ്ക്കളെ കൊല്ലുന്നതും വന്ധ്യംകരിക്കുന്നതും ഒക്കെയായിരിക്കാം പ്രശ്നം തീർക്കുന്നതിനുള്ള എളുപ്പവഴികൾ,
പക്ഷെ അതിലൊന്നും ഒരു ന്യായവുമില്ല…!!!

സത്യത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ അടിസ്ഥാനമായുള്ള ഒരു സമാന്തര ആവാസവ്യവസ്ഥയിലെ ഒരു അംഗം മാത്രമാണ് തെരുവുനായ.. ”

‘നായ്ക്കള്‍ ഒരുപാട് നൂറ്റാണ്ടുകളായി മനുഷ്യനോട് ഇണങ്ങി, സമൂഹത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുകയായിരുന്നു. മികച്ച ബുദ്ധിശക്തിയും ഇണക്കവും കാണിക്കുന്ന നായ്ക്കൾ ഏതെല്ലാം രീതിയില്‍ ഉപകരിക്കും എന്ന് അറിയാത്തത് കൊണ്ടോ, മറന്നു പോയത് കൊണ്ടോ, സൌകര്യപൂർവ്വം അവഗണിക്കുന്നത് കൊണ്ടോ ആയിരിക്കണം, വീട്ടുമൃഗമായിരുന്ന അവയെ നമ്മൾ തെരുവുമൃഗമാക്കിയത്.’ (വി : ബാലമംഗളം 96: 100 )
…………………
പെറ്റു പെരുകുന്ന മനുഷ്യരാണ് പ്രശ്നങ്ങൾക്ക് കാരണമെങ്കില്‍ ഇതേ വന്ധ്യംകരണമാണോ പ്രതിവിധി? നായയേക്കാൾ കൂടുതൽ മൂല്യം മനുഷ്യനാണ് എന്ന് തീരുമാനിക്കാൻ എങ്ങനെ നമുക്ക് കഴിയും? പ്രകൃതിയെ ഇണക്കിയും പ്രകൃതിയോടിണങ്ങിയും ജീവിക്കാൻ ഇനിയും പഠിച്ചില്ലെങ്കിൽ, വിശിഷ്ടബുദ്ധിയുണ്ടെന്നുള്ളതൊക്കെ വെറും പറച്ചില്‍ മാത്രമാവും…
……………….
വിശുദ്ധ ബാലമംഗളത്തിൽ ഭഗവൻ തൻറെ അന്ത്യദിനങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി.

“ഒരിക്കൽ ഞാന്‍ പ്രശ്നക്കാരൻ ആവുന്നു എങ്കില്‍, അധികാരികളായ ഭൂരിപക്ഷം എനിക്കെതിരെ തിരിയുന്നു എങ്കില്‍, എനിക്ക് വേറെ വഴികളില്ലെങ്കിൽ, എന്നെ വന്ധ്യംകരണം ചെയ്യുന്നതിനേക്കാൾ കൊന്നു കളയുന്നതാണ് ഞാൻ ഇഷ്ടപ്പെടുക…!!!” (വി : ബാലമംഗളം 38: 17 )

ചൈനയില്‍ വിളകള്‍ നശിപ്പിക്കുന്ന കുരുവികളെ കൊന്നൊടുക്കാന്‍ മാവോ ഉത്തരവിട്ടപ്പോഴും, ജനങ്ങളുടെ അദ്ധ്വാനമാണ് അവ മോഷ്ടിക്കുന്നതെന്ന് പഴി പറഞ്ഞപ്പോഴും, കുരുവികളെ ഒരു സ്ഥലത്ത് പോലും ഇരിക്കാന്‍ അനുവദിക്കാതെ, പുറകെ നടന്ന് ചെണ്ടകളും പെരുമ്പറകളും മുഴക്കി, ചിറകുകള്‍ കുഴഞ്ഞ് അവ താഴേക്കു വീഴുന്നത് വരെ തുടരെത്തുടരെ വായുവില്‍ പറത്തിയപ്പോഴും, തളര്‍ന്നും പേടിച്ചും ചത്തുവീണ ലക്ഷക്കണക്കിന്‌ കുരുവികളെ വലിയ ഷവലുകള്‍ കൊണ്ട് കോരി കുഴിചിട്ടപ്പോഴും അവിടുത്തെ ജനത അറിഞ്ഞിരുന്നില്ല, ആ കുഞ്ഞു കുരുവികള്‍ അന്നാട്ടിലെ കാര്‍ഷിക ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു എന്നും, വിളകള്‍ വലിയ രീതിയില്‍ നശിപ്പിക്കാന്‍ കഴിവുള്ള കീടങ്ങളെയും അവ നിയന്ത്രിച്ചിരുന്നു എന്നും, ആ കുരുവികളുടെ നാശം വരാനിരിക്കുന്ന ഒരു കൊടും ക്ഷാമത്തിന്‍റെ കാരണമായിരിക്കും എന്നും. പക്ഷെ ഇപ്പോള്‍ നമുക്കാ കഥകള്‍ അറിയാം.‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലേ ബുദ്ധി?