Thu. Mar 28th, 2024

കാറിൽ ബസിടിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് യുവതിയുടെ മർദ്ദനം. കാർ കുറുകെയിട്ട് ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറിയായിരുന്നു യുവതി ഡ്രൈവറെ മർദ്ദിച്ചത്. സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് നിന്നു കൊല്ലത്തേക്ക് ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എറണാകുളത്ത് നിന്നു കൊല്ലത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. ആലപ്പുഴയിൽ വച്ച് യുവതി സിനിമാ സ്റ്റൈലിൽ കർ ബസിന് കുറുകെയിട്ട് ഡ്രൈവറുടെ കാബിനുള്ളിൽ കയറി നാടൻ അഭ്യാസമുറകൾ പ്രയോഗിക്കുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു.