പെരിയാറിൽ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ശ്രീമൂലനഗരം സ്വദേശികളായ റിസ്വാന്‍ (23), ഐബിന്‍ (21) എന്നിവരാണ് മരിച്ചത്. ഐരാപുരം ശങ്കരകോളജ് വിദ്യാര്‍ഥിയാണ് ഐബിന്‍.
സുഹൃത്തുമെത്ത് ഇരുവരും കാലടി ചെങ്ങൽ ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയതാണ്. നിന്തുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീമൂലം മൂലേപ്പടവില്‍ രാമചന്ദ്രന്റെ മകന്‍ മൃദുല്‍ (23) നെ നാട്ടുകാര്‍ രക്ഷിച്ചു. ഇരുവരുടെയും മൃതദേഹം കാഞ്ഞൂര്‍ ആശുപത്രിയിലേക്ക് മാറ്റി.