സി.പി.ഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ രണ്ടാം കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിനിധികൾ. പാർട്ടി കേന്ദ്രഘടകം പ്രേതാലയമായെന്നായിരുന്നു രാജാജി മാത്യു തോമസിന്റെ വിമർശനം. കേന്ദ്ര സെക്രട്ടേറിയറ്റ് അപ്പാടെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ കണ്ടെത്തണമെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ ആവശ്യപ്പെട്ടു.
വെറും പ്രസംഗം മാത്രം നടത്തുകയാണ് കേന്ദ്രനേതൃത്വം ചെയ്യുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാനസെക്രട്ടറി മഹേഷ് കക്കത്ത് വിമർശിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ പാർട്ടിയിലുള്ള അഭിപ്രായവ്യത്യാസവും ചർച്ചയിൽ വെളിപ്പെട്ടു. കോൺഗ്രസുമായി ബന്ധം വേണമെന്ന് പരസ്യനിലപാടെടുക്കണമെന്ന് പി.പ്രസാദ് ആവശ്യപ്പെട്ടു. എന്നാൽ ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നായിരുന്നു വി.എസ്.സുനിൽ കുമാറിന്റേയും ആർ.ലതാദേവിയടേയും നിലപാട്. അംഗങ്ങളുടെ വിമർശനത്തെ യോഗം നിയന്ത്രിക്കുന്ന പ്രിസീഡയത്തിലുള്ളവർ ആരും തന്നെ എതിർത്തില്ല.

സിപിഐ സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്.. കോണ്‍ഗ്രസ് സഖ്യം മറയില്ലാതെ പ്രഖ്യാപിക്കണമെന്നായിരുന്നു പി പ്രസാദിന്റെ ആവശ്യം.കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കരട് രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ റിവ്യൂ റിപ്പോര്‍ട്ട്, കരട് സംഘടനാ റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. അതിന്മേലുള്ള ചര്‍ച്ചയും രാത്രിയോടെ ആരംഭിച്ചു. 29ന് പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.