Thu. Mar 28th, 2024

എന്തിനും ഏതിനും തമാശയായി കാണുന്നവരാണ് ട്രോളന്മാര്‍. അവരുടെ ക്രിയേറ്റിവിറ്റി പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോകളും ട്രോളന്മാരുടെ പ്രധാന ആയുധങ്ങളാണ്. രംഗങ്ങളിലെ ടൈമിംഗും കോമഡിയുമായിരിക്കും ഇത്തരം വീഡിയോകളുടെ പ്രധാന സവിശേഷത. ഇപ്പോഴിതാ പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

മലയാളത്തിലെ മുതിര്‍ന്ന നടിയായ കുളപ്പുള്ളി ലീലയെ ഹോളിവുഡ് ചിത്രമായ വണ്ടര്‍ വുമണായി അവതരിപ്പിക്കുന്നതാണ് വീഡിയോ. പുലിവാല്‍ കല്യാണം മുതലുള്ള ലീലയുടെ ചിത്രങ്ങളിലെ രംഗങ്ങളും വണ്ടര്‍ വുമണിന്റെ ട്രെിയലറും ഒരുമിക്കുമ്പോള്‍ ആരും ചിരിച്ചു പോകും. രംഗങ്ങളും ഡയലോഗുകളും തമ്മില്‍ അത്രയ്ക്കുണ്ട് സാമ്യതയാണുള്ളത്.

ബൊളീവിയ മീഡിയ എന്ന ഫെയ്സ്ബുക്ക് പേജാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.