Sun. Nov 22nd, 2026

ജമ്മു കാശ്മീരിലെ കത്വയിൽ പിഞ്ചു ബാലിക കൂട്ട ബലാംത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ മുഴുവൻ പ്രതിഷേധം നടക്കുമ്പോഴും ഇതു വരെ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. ഇത് മോദിക്കെതിരെ പ്രതിഷേധം ആളിപടരാന്‍ കാരണമാകുന്നു.

കേന്ദ്ര മന്ത്രിയായ വി കെ സിംഗ് മാത്രമാണ് വിഷയത്തില്‍ പ്രതികരിച്ചത്. മുമ്പും രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്ന സംഭവങ്ങളില്‍ മോദി മൗനം പാലിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ഏറ്റവും വേഗത്തിലും ശരിയായ ദിശയിലും നടക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അന്വേഷണം സി ബി ഐ ഏറ്റെടുക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നത്.

ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റോറി ആദ്യം ബ്രേക്ക് ചെയ്തത് ദ് ക്വിന്റാണ്. ഇത് പിന്നീട് ദ വയര്‍ പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. (ദ് ക്വിന്റിന്റെ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത യോട് കടപ്പാട്)

മാന്യ വായനക്കാർ ഞങ്ങളോട് ക്ഷമിക്കുക രാജ്യത്തെ നടുക്കിയ കത്വ ,ഉന്നാവ കൂട്ട ബലാത്സംഗ കേസിൽ പ്രധാനമന്ത്രി രേന്ദ്ര മോഡി ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല.അദ്ദേഹം പ്രതികരിച്ചാൽ ആ പ്രതികരണം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

ദേ മിണ്ടി…കത്‌വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി